അയോവ ഹൃദയമിടിപ്പ് നിയമം പ്രാബല്യത്തിൽ

ഡെസ് മോയിൻസ്(അയോവ):വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷം ജീവിക്കാനുള്ള അവകാശം സംരക്ഷയ്ക്കുന്നതിനു വേണ്ടിയുള്ള സംസ്ഥാനത്തിൻ്റെ ഹൃദയമിടിപ്പ് നിയമം ജൂലൈ 31 നു മുതൽ  പ്രാബല്യത്തിൽ വന്നു. അയോവയിൽ ഓരോ വർഷവും 2,000-ലധികം ഗർഭസ്ഥ ശിശുക്കളെ ഗർഭച്ഛിദ്രത്തിൽ നിന്ന് രക്ഷിക്കാൻ ഇതുമൂലം കഴിഞ്ഞതായി ഗവർണർ കിം റെയ്‌നോൾഡ്‌സ് അവകാശപ്പെട്ടു

2023 ജൂലൈയിൽ അയോവ ഗവർണർ കിം റെയ്‌നോൾഡ്‌സ് ഒപ്പുവെച്ച നിയമം, ഒരു കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് കണ്ടുപിടിക്കാൻ കഴിഞ്ഞാൽ ഗർഭച്ഛിദ്രം നിരോധിക്കുന്നു, ഇത് ഗർഭത്തിൻറെ അഞ്ചാഴ്ച മുമ്പാണ്.

ഗവർണർ 2018-ൽ സമാനമായ ഹൃദയമിടിപ്പ് നിരോധനത്തിൽ ഒപ്പുവെച്ചിരുന്നു, എന്നാൽ കഴിഞ്ഞ വർഷം നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ 3-3 എന്ന നിർണ്ണായക വിധിയിൽ അയോവ സുപ്രീം കോടതി അത് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു, അത് ഒരിക്കലും പ്രാബല്യത്തിൽ വന്നില്ല.

ഈ മാസം 4-3 തീരുമാനത്തിൽ പുതിയ ഹൃദയമിടിപ്പ് നിയമത്തിന് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു

കഴിഞ്ഞ ആഴ്ച, അയോവ ജില്ലാ ജഡ്ജി ജെഫ്രി ഫാരെൽ ഇന്ന് സെൻട്രൽ  സമയം രാവിലെ 8 മണിക്ക് പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിട്ടതായി ലൈഫ്‌സൈറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

7-0 റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള അയോവ സുപ്രീം കോടതി, അയോവയുടെ ഭരണഘടനയിൽ ഗർഭച്ഛിദ്രത്തിനുള്ള “മൗലികാവകാശം” ഉൾപ്പെടുന്നില്ലെന്ന് 2022-ൽ പ്രഖ്യാപിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News