അഹ്ദലിയ്യ പ്രാർഥനാ സംഗമം നാളെ (ശനി) മർകസിൽ

മഴക്കെടുതിയിൽ മരണപെട്ടവർക്കും പരിക്കേറ്റവർക്കും വേണ്ടി പ്രത്യേക പ്രാർഥന

കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ ആത്മീയ സംഗമവും മഴക്കെടുതിയിൽ മരണപെട്ടവർക്കും പരിക്കേറ്റവർക്കും വേണ്ടിയുള്ള പ്രത്യേക പ്രാർഥനയും നാളെ(ഓഗസ്റ്റ് 03 ശനി)നടക്കും. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിക്കുന്ന ചടങ്ങ്‌ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ വൈകുന്നേരം ഏഴിന് ആരംഭിക്കും. മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും.

ജാമിഅ മർകസ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന മഹ്ളറത്തുൽ ബദ്‌രിയ്യക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നൽകും. പി സി അബ്ദുല്ല ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, ഹനീഫ് സഖാഫി ആനമങ്ങാട്, അബൂബക്കർ സഖാഫി പന്നൂർ, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫി കൈപ്രം, നൗശാദ് സഖാഫി കൂരാറ, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, വി എം റശീദ് സഖാഫി, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിക്കും. പരിപാടിയുടെ തത്സമയ സംപ്രേഷണം മർകസ് ഔദോഗിക യൂട്യൂബ് ചാനലിൽ ലഭിക്കും.

Print Friendly, PDF & Email

Leave a Comment

More News