രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജ്യത്തിൻ്റെ പരമോന്നത ബഹുമതി നല്‍കി ടിമോർ പ്രസിഡൻ്റ് ആദരിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്, പൊതുസേവനത്തിലെ നേട്ടങ്ങൾക്കും വിദ്യാഭ്യാസ-സാമൂഹിക ആവശ്യങ്ങൾക്കും വേണ്ടിയുള്ള അർപ്പണ ബോധത്തിനും, രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ‘ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റെ’ പുരസ്‌കാരം ടിമോർ പ്രസിഡൻ്റ് ജോസ് റാമോസ് ഹോർട്ട നൽകി ആദരിച്ചു.

ഇന്ത്യയും തിമോർ-ലെസ്റ്റെയും തമ്മിലുള്ള സൗഹൃദ ബന്ധത്തിൻ്റെ പ്രതിഫലനമാണ് ഈ ബഹുമതിയെന്ന് പ്രസിഡൻ്റ് ദ്രൗപതി മുർമു പറഞ്ഞു. ഫിജി, ന്യൂസിലാൻഡ്, തിമോർ ലെസ്റ്റെ എന്നിവിടങ്ങളിലേക്ക് ആറ് ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി ദ്രൗപദി എത്തിയിരിക്കുന്നത്. മൂന്ന് രാജ്യങ്ങളിലേക്കുള്ള ഈ ആറ് ദിവസത്തെ യാത്രയുടെ അവസാന പാദമാണ് തിമോർ ലെസ്തെ. ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയം മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് രാഷ്ട്രപതിയുടെ മൂന്ന് രാജ്യങ്ങളിലെ ആറ് ദിവസത്തെ സന്ദർശനത്തിൻ്റെ ലക്ഷ്യം.

ചൊവ്വാഴ്ച പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി’ നൽകി ആദരിച്ചിരുന്നു. ഈ സമയത്ത്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രകീർത്തിച്ച രാഷ്ട്രപതി, ‘ശക്തവും പ്രതിരോധശേഷിയുള്ളതും കൂടുതൽ സമ്പന്നവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ഫിജിയുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാണ്’ എന്ന് പറഞ്ഞിരുന്നു. ഒരു ഇന്ത്യൻ പ്രസിഡൻ്റ് ഫിജിയിലേക്കുള്ള ആദ്യ സന്ദർശനമായിരുന്നു ഇത്.

പ്രസിഡൻ്റ് ദ്രൗപതി മുർമുവിൻ്റെ തിമോർ-ലെസ്റ്റെ സന്ദർശനത്തിന് മുമ്പ് ഇന്ത്യൻ കോൺസുലേറ്റ് ദിലിയിൽ ഉടൻ തുറക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ജയ്ദീപ് മജുംദാർ അറിയിച്ചിരുന്നു. ഇതുകൂടാതെ തിമോർ ലെസ്റ്റെ കോൺസുലേറ്റ് ജനറൽ ഡൽഹിയിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment

More News