വയനാടിനായി കൈകോർക്കാം;പാഴ് വസ്തുക്കളുടെ ശേഖരണ യജ്ഞം ആരംഭിച്ചു

തലവടി: വയനാട് പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്ക് അത്താണിയാകുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിന് ലക്ഷ്യമിട്ട് സിപിഎം തലവടി തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാഴ് വസ്തുക്കളുടെ ശേഖരണ യജ്ഞം ആരംഭിച്ചു.

പഞ്ചായത്ത് തല ഉദ്ഘാടനം തലവടി തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുളയിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിച്ച് തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം നിർവഹിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ സജി അധ്യക്ഷത വഹിച്ചു.

തലവടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ഇ ഏബ്രഹാം പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം പി.ഡി. സുരേഷ്, പി .കെ സദാനന്ദൻ, ബ്രാഞ്ച് സെക്രട്ടറി വിൻസൻ പൊയ്യാലുമാലിൽ, സാം വി.മാത്യു, ദാനിയേല്‍ തോമസ് ,എൻ. എം മോനിച്ചൻ എന്നിവർ സംബന്ധിച്ചു. പാഴ് വസ്തുക്കൾ വിറ്റ് കിട്ടുന്ന പണം കൊണ്ട് വീട് നിർമ്മിച്ച് നല്‍കാനാണ് ലക്ഷ്യമിടുന്നത്.

Print Friendly, PDF & Email

Leave a Comment

More News