ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രവാസി കുടുംബ സംഗമവും സ്വാതന്ത്ര്യം ദിനാഘോഷവും അബ്ബാസിയയിൽ

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രവാസി കുടുംബ സംഗമവും സ്വാതന്ത്ര്യം ദിനാഘോഷവും ആഗസ്റ്റ് 15ന് 6ന് കുവൈത്ത് അബ്ബാസിയയിൽ നടക്കും. കോഓർഡിനേറ്റർ ചാർട്ടർ മെമ്പർ ജോബൻ ജോസഫ് കിഴക്കേറ്റം അദ്ധ്യക്ഷത വഹിക്കും. ചാർട്ടർ പ്രസിഡന്റ് ബിൽബി മാത്യൂ കണ്ടത്തിൽ സംഗമം ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർമാരായ ജോജി ജോർജ്, പ്രതീപ് ജോസഫ് എന്നിവർ അറിയിച്ചു.

വിശപ്പ് രഹിത എടത്വ, നെഫ്റോ കെയർ പ്രോജക്ട്, സേവ് വയനാട് പ്രോജക്ട് എന്നിവയ്ക്ക് പുറമെ 2024 – 2025 പ്രവർത്തന വർഷം വിവിധ കർമ്മപദ്ധതികളാണ് പ്രവാസി അംഗങ്ങളുടെ പിന്തുണയോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അറിയിച്ചു. വയനാട്ടില്‍ ഉണ്ടായ പ്രകൃതിക്ഷോഭം മൂലം പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാത്ഥിയുടെ
നഴ്സിംഗ് പഠനത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും.

സ്വാതന്ത്യ ദിനത്തിൽ രാവിലെ 8.30ന് എടത്വ ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ചാർട്ടർ മെമ്പർ സാജു ജോസഫ് ഇക്കരവീട് അദ്ധ്യക്ഷത വഹിക്കും. ചാർട്ടർ മെമ്പർ സിനു രാധേയം സന്ദേശം നല്‍കും. ഉച്ചക്ക് 11ന് പൊടിയാടി അമ്പാടി ബാലാശ്രമത്തിൽ വെച്ച് സ്വാതന്ത്ര്യ ദിനാചരണവും സ്നേഹ വിരുന്നും നടക്കും. രാമകൃഷ്ണ ആശ്രമം വിവേകാനന്ദ യൂത്ത് ഗ്രൂപ്പ് കൺവീനർ വിഷ്ണു പുതുശ്ശേരി ഉദ്ഘാടനം ചെയ്യും. ചാർട്ടർ മെമ്പർ കെ ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു മുഖ്യ സന്ദേശം നല്‍കും.

Print Friendly, PDF & Email

Leave a Comment

More News