ചിങ്ങം: ഇന്ന് നിങ്ങൾ ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെക്കും. മാത്രമല്ല, നിങ്ങളുടെ ദൗത്യം തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനത്തിൽ മാത്രമായിരിക്കും നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജോലിയുടെ ശൈലി മെച്ചപ്പെടുത്താനും നിങ്ങൾ ആഗ്രഹിക്കും.
കന്നി: ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്റെ ഭൂരിഭാഗവും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടയുള്ളതാണ്. വിദ്യാർഥികൾ അവരുടെ വിദ്യഭ്യാസത്തിന് കൂടുതൽ സമയം കണ്ടെത്തണം. കൂടാതെ, പഠനവും, ഒഴിവുസമയവും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ശ്രമിക്കണം. ഇന്ന് വസ്തുവകകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും.
തുലാം: നിങ്ങളുടേതുമായി വളരെ യോജിക്കുന്ന മാനസികനിലയുള്ളവരരുമായി സംസാരിക്കാൻ ഇന്ന് നിങ്ങൾക്ക് അവസരം ലഭിക്കും. ധാരാളം സരസസംഭാഷണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. നിങ്ങളുടെ ഉൾക്കാഴ്ചയെ നിലവിലെ യാഥാർഥ്യമായി വികസിപ്പിച്ച് നിങ്ങളുടെ ശ്രമങ്ങളെ ഫലപ്രദമാക്കിമാറ്റണം.
വൃശ്ചികം: ഇന്ന് നിങ്ങളുടെ ചിന്തകളും മനസും രണ്ട് ധ്രുവങ്ങളിലായിരിക്കും. നിങ്ങളുടെ വികാരവിചാരങ്ങളെ അടക്കിപിടിക്കാൻ ഇന്ന് നിങ്ങൾക്ക് കഴിയില്ല. അതിന് ശ്രമിക്കുകയുമരുത്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ ഇവ പ്രകടിപ്പിക്കുന്നതിനെ മറ്റുള്ളവര് നിങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിൽ നിന്നും നിങ്ങൾക്ക് രക്ഷപെടാൻ സാധിക്കും.
ധനു: ഇന്ന് നിങ്ങളുടെ മേലധികാരികൾ നിങ്ങളെ വിശ്വസിച്ച് പുതിയ വെല്ലുവിളികൾ നൽകും. എന്നാൽ, കൂടുതൽ ചിന്തിച്ച് നിങ്ങൾ എന്തായാലും അവരേൽപ്പിക്കുന്ന എല്ലാ കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കി വർണച്ചിറകുമായി പറന്നുയരുകയും അവരുടെ അംഗീകാരം നേടുകയും ചെയ്യും. നിങ്ങൾക്ക് ഇൻസെന്റീവുകളെന്തെങ്കിലും ലഭിച്ചാൽ അതിൽ അതിശയിക്കേണ്ടതില്ല.
മകരം: ഇപ്പോഴും എപ്പോഴും നിങ്ങൾ നിങ്ങളുടെ സമീപനത്തിൽ വളരെ നേർരേഖയിലാണ്. കൂടാതെ, നിങ്ങളുമായി അടുപ്പമുള്ളവരെയെല്ലാം ചിലപ്പോഴൊക്കെ നിങ്ങൾ വല്ലാതെ വേദനിപ്പിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ പഴയ ചില കാര്യങ്ങൾ ഓർക്കുകയും, കഴിഞ്ഞ കാലത്തെ ചില ബന്ധങ്ങൾ പുനരാരംഭിക്കുകയും ചെയ്യും. എന്നാൽ, നിങ്ങൾ വിചാരിക്കുന്നതുപോലെ നിങ്ങൾക്ക് ആ ബന്ധങ്ങൾ മെച്ചപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല.
കുംഭം: ഒരു കാഴ്ച്ചപ്പാടിലേക്ക് വളരുന്ന ആവേശത്തിൽ ഇന്ന് അവിവാഹിതരായവർ വളരെ ഊർജ്ജസ്വലരായിരിക്കും. അതുപോലെ ഇന്ന് പ്രണയിതാക്കൾക്ക് അവരുടെ പ്രണയിനികളോടൊപ്പം ചെലവഴിക്കാൻ പറ്റിയ ഒരു റൊമാന്റിക് ദിവസമായിരിക്കും.
മീനം: ഇന്ന് നിങ്ങളുടെ സാധാരണ ദൈനംദിന ചിട്ടകളിൽ മടുത്ത്, ഒരു ബ്രേക്ക് എടുത്ത് എവിടെയെങ്കിലും ഒരു യാത്ര പോകാനായി നിങ്ങൾ ആഗ്രഹിക്കും. കൂടാതെ, നിങ്ങൾ കുറേക്കാലമായി വളരെയധികം സമയം ചെലവഴിക്കുന്ന പ്രോജക്ടുകൾക്കിടയിൽ നിന്നും ഒന്നുമാറി നിൽക്കാൻ നിങ്ങൾക്ക് കഴിയും.
മേടം: ഇന്ന് നിങ്ങളുടെ ജീവിതത്തെ ഒന്ന് സന്തോഷിപ്പിക്കൂ! നിങ്ങൾ ഓട്ടത്തിന് പോകാനുള്ള ഷൂസ് ധരിക്കുകയും മറഞ്ഞിരിക്കുന്ന ആ ഗോൾ കണ്ടെത്തുകയും ചെയ്യുക. ഇന്ന് നിങ്ങളായിരിക്കും നിങ്ങളുടെ ഗ്രൂപ്പ് പ്രവർത്തനങ്ങളിലെ കേന്ദ്രബിന്ദു.
ഇടവം: ധൈര്യവും കഠിനാധ്വാനവും/പ്രയാസവും പ്രചോദിപ്പിക്കുന്ന ഒരാളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. നിങ്ങളുടെ നല്ല സ്വഭാവം മനസിലാക്കി കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്ന് നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു. ശാന്തതയോടും സുഖത്തോടും കൂടിയിരിക്കുക. സഹിഷ്ണുതയോടെ പ്രതികരിക്കുക. നിങ്ങളുടെ സൗമ്യതയും സൗന്ദര്യവും കളയാൻ മറ്റുള്ളവരെ അനുവദിക്കരുത്. നിങ്ങളുടെ നന്മയും മാന്യതയും അവസാനം വരെ നിലനിൽക്കും.
മിഥുനം: നിങ്ങളുടെ ശുഭലക്ഷ്യമായ താൽപര്യങ്ങൾ നിങ്ങളുടെ പ്രൊഫഷണൽ ജീവിതം കവർന്നെടുക്കും. ഒരു ജിമ്മിൽ ജോലി ചെയ്യാൻ നിങ്ങൾക്ക് അധിക സമയം ലഭിക്കാനുളള സൂചനകൾ ഉണ്ട്. പ്രമോഷൻ…! വിപണനരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച സമയം.
കര്ക്കടകം: ഇന്ന് നിങ്ങളുടെ പതിവുചര്യകളിലെ നിസാരകാര്യങ്ങളിലൊന്നിൽ നിങ്ങൾ വ്യാപാരിച്ചേക്കാം. കിംവദന്തികൾ… തമാശ… ചിരി… എന്നിവ നിങ്ങളുടെ ഹൃദയത്തെയും മനസിനെയും ചില അപൂർവ ചാരിതാർത്യങ്ങളാൽ ഇന്ന് നിറയ്ക്കും. പക്ഷെ നിങ്ങളുടെ സ്വതന്ത്രമായ സമയത്ത് നിങ്ങൾ സാധാരണയായി ചെയ്യുന്ന കാര്യങ്ങളല്ല ഇത്. അങ്ങനെ, ദിവസം നീങ്ങുമ്പോൾ, നിങ്ങൾ നിങ്ങളുടെ സമയം സ്വയം സംവരണം ചെയ്ത്, ശാന്തമാക്കി നിങ്ങളുടെ ജോലികൾ പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.