വിട വാങ്ങിയത് ജനകീയനായ വൈദികൻ; തലവടി ചുണ്ടൻ വള്ളം സമിതി രക്ഷാധികാരി ഫാദർ എബ്രഹാം തോമസ് അന്തരിച്ചു

തലവടി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്ത ഭദ്രാസനത്തിലെ മുതിർന്ന വൈദികനും തലവടി ചുണ്ടൻ വള്ളം സമിതി രക്ഷാധികാരിയുമായ തലവടി തടത്തിൽ ഫാദർ എബ്രഹാം തോമസ് അന്തരിച്ചു. ഭിലായിലുള്ള ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മലങ്കര സഭ മാനേജിംഗ് കമ്മിറ്റി അംഗമായും കൽക്കത്ത അരമനയുടെ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായിരുന്നു. തലവടി സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാഗംവുമാണ്.

ഭൗതീക ശരീരം ഇന്ന് നാട്ടിലെത്തിച്ച് മോർച്ചറിയിൽ സൂക്ഷിച്ച ശേഷം നാളെ 3.30ന് തിരുവല്ല ടി.എം.എം ഹോസ്പിറ്റലിൽ നിന്നും വിലാപയാത്രയായി വീട്ടിൽ എത്തിക്കും. വൈകിട്ട് 5 മണി മുതൽ വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും.16ന് രാവിലെ 9ന് തലവടി ചുണ്ടൻ വള്ള സമിതി അന്തിമ ഉപചാരം അർപ്പിക്കും. സംസ്കാരം 11ന് തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി (കുഴീപ്പള്ളി) യിൽ.

തലവടി ടൗൺ ബോട്ട് ക്ലബ് സ്ഥാപക രക്ഷാധികാരി ഫാദർ ഏബ്രഹാം തോമസ് തടത്തിൽ അച്ചന്റെ വേർപാട് നികത്താന്‍ ആവാത്ത നഷ്ടമാണെന്ന് ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന പറഞ്ഞു. സമിതി പ്രസിഡന്റ് ഷിനു എസ് പിള്ള, ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറർ അരുൺ പുന്നശ്ശേരിൽ, വർക്കിംഗ് പ്രസിഡൻ്റ് ജോമോൻ ചക്കാലയിൽ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ജോജി ജെ വയലപ്പള്ളി, സമിതി വൈസ് പ്രസിഡന്റുമാരായ കെ ആർ. ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, സുനിൽ തോമസ് വെട്ടികൊമ്പിൽ, ഡോ.ജോൺസൺ വി ഇടിക്കുള, ഷിക്കു അമ്പ്രയിൽ എന്നിവർ അനുശോചിച്ചു.

തലവടി ചുണ്ടൻ വള്ളം സമിതി രക്ഷാധികാരികളായ ഫാദർ ഏബ്രഹാം തോമസും ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമനയും.

 

Print Friendly, PDF & Email

Leave a Comment

More News