ചിങ്ങം: കലാരംഗത്ത് നിങ്ങളിന്ന് ശോഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾ ഉത്സാഹവും ഊർജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച ഗുണകരവും സന്തോഷദായകവുമായിരിക്കും. വിദ്യാർഥികൾ പഠിത്തത്തിൽ ഇന്ന് മികവ് കാണിക്കും. ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ സാധ്യത.
കന്നി: ഇന്ന് നിങ്ങൾക്ക് ഒരു ഗംഭീര ദിവസമായിരിക്കും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനും സാധ്യത.
തുലാം: അപ്രധാനമായ പ്രശ്നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ബിസിനസ്പരമായി നിങ്ങൾക്ക് പല വഴിക്ക് നിന്നും ഇന്ന് കുറച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല.
വൃശ്ചികം: വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ കാര്യങ്ങളിലൂടെയും ധ്യാനത്തിലൂടെയും ആത്മീയ സംതൃപ്തി ലഭിക്കും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടകും.
ധനു: പ്രിയപ്പെട്ടവരുമായി ഉല്ലാസയാത്രയ്ക്ക് സാധ്യത. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
മകരം: ജോലിസ്ഥലത്ത് ഇന്ന് പ്രോജക്ടോ അല്ലെങ്കിൽ ഒരു ബിസിനസ് സംരംഭമോ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇപ്പോഴുള്ള ബിസിനസിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും.
കുംഭം: നിങ്ങളുടെ ശ്രദ്ധ ഇന്ന് ജോലിയിലായിരിക്കും, അതിന്റെ ഫലത്തിലായിരിക്കില്ല. മതപരവും ആത്മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു ചെറിയ തീർഥയാത്രയ്ക്ക് പോകാനും സാധ്യതയുണ്ട്.
മീനം: ഇന്ന് ഒരു ഉത്പാദനക്ഷമമായ ദിവസമായിരിക്കും. നിങ്ങളിന്ന് പഴയ സുഹൃത്തുക്കളും, സഹപ്രവർത്തകരുമായി ഒരു കൂടിക്കാഴ്ചയ്ക്ക് സാധ്യത. പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരൽ കൂടുതല്‍ ആഹ്ലാദം പകരും. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്തി എന്നിവയില്‍ മുന്നേറ്റമുണ്ടാകും.
മേടം: നിങ്ങളിന്ന് ആത്മീയമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചിലവിടും. കുടുംബവുമായി യാത്ര പോകാൻ സാധ്യത. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്തികരമായിരിക്കും. വിജയിക്കുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങളെ നിങ്ങളുടെ ജോലികള്‍ തീര്‍ക്കുന്നതിനായി ഇന്ന് കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കും.
ഇടവം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. പഴയസുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും. സാമ്പത്തിക നേട്ടത്തിന് സാധ്യത.
മിഥുനം: ഇന്നത്തെ ദിവസം നിങ്ങളുടെ ഭക്ഷണ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. നിങ്ങൾ പുതിയ ഒരു ജോലിയിൽ പ്രവേശിക്കാൻ സാധ്യത. ജോലിയിൽ, നിങ്ങൾക്ക് മുതിർന്നവരിൽ നിന്നും പ്രോത്സാഹനവും, പ്രചോദനവും ലഭിക്കും. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കുക.
കര്‍ക്കടകം: ഓഫീസിൽ ഇന്ന് ഒരു മോശമായ ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ കോപം നിയന്ത്രക്കുക. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ട്രെക്കിങും അതുപോലുള്ള സാഹസിക വിനോദങ്ങളും നിങ്ങൾ ഇന്ന് പരീക്ഷിച്ചേക്കാം.