പ്രവാസി മലയാളികളുടെ ഉറ്റ ചങ്ങാതി പരേതനായ എബ്രഹാം തെക്കേമുറിക്കു കണ്ണുനീർ പ്രണാമം: എബി തോമസ്

മലയാള സാഹിത്യത്തിൽ വിമർശങ്ങളുടെ അമ്പുകൾ വാരിയെറിഞ്ഞു നർമ രസം നിറഞ്ഞ വാക്കുകളാൽ ധന്യനാക്കിയ പരേതനായ തെക്കേമുറി വായനക്കരായ മലയാളികളുടെ മനസ്സുകളിൽ എക്കാലവും ജീവിക്കുമെന്നും ദുംഖിതായിരിക്കുന്ന കുടുംബങ്ങൾക്കും ബന്ധു മിതാധികൾക്കും ഈശ്വരൻ ആശ്വാസം നൽകട്ടെ എന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് അറിയിച്ചു.

ചുരുക്കത്തിൽ എബ്രഹാം തെക്കേമുറി 45 വർഷം മുൻപ് അമേരിക്കയുടെ മണ്ണിൽ ആദ്യമാ യി കാലു കുത്തിയത് കേരളത്തിൽ മലയാള ഭാഷയിൽ പ്രിന്റ് ചെയ്ത കുറെ കഥകളും കവിതകളുമായി ആയിട്ടായിരുന്നു. 1980ൽ ഹൂസ്റ്റൺ വിമാനത്താവളത്തിൽ ആദ്യമായി എത്തിച്ചേർന്നപ്പോ ൾ 1978-ൽ തുടക്കമിട്ട ഉപാസന എന്ന പ്രസിദ്ധീകരണത്തിനു വേണ്ട എഴുത്തു വിഭവങ്ങളായിരുന്നു അവ.

മലയാള കൃതികൾ പ്രിന്റുചെയ്യാൻ പാടു പെടുന്ന കാലത്ത് അക്ഷരങ്ങൾ കേരളത്തിലേക്ക് അയച്ചു പ്രസിദ്ധീകരണം നടത്തുവാൻ ഏതാണ്ട് ഒന്നരമാസത്തോളം വേണ്ടി വരുമായിരുന്നു.വളരെ പരിശ്രമം വേണ്ടി വന്ന ഉപാസന പ്രസിദ്ധീകരണത്തിന്റെ പത്രാധിപൻ അദ്ദേഹത്തിന്റെ ജേഷ്ഠ സഹോദരൻ തോമസ് ആയിരുന്നു.

കൈയെഴുത്തും വെട്ടിയൊട്ടിക്കലുമായി എബ്രഹാം തെക്കേ മുറി അദ്ദേഹത്തിന്റെ സാഹിത്യ ഉപാസന ആരംഭിച്ചു . യൗവന തുടക്കത്തിൽ സ്വപനലോകത്തെത്തിയ ഏകാന്തപഥികൻ. പരിസരം കണ്ടറിഞ്ഞു ഹവ്വാ ധരിച്ചതാം തേജസിൻ വസ്ത്രവും ദ്വാരക തന്നിലെ കൃ ഷ്ണൻ ലീലയും , ഷെയ്സ്പിയർ ഉന്നതനായതിനു കണ്ടിട്ടല്ലയോ വാത്സ്യായന സൂത്രവുമിതു താനല്ലയോ എന്ന് ചോദിച്ചു കൊണ്ട് കവിത യി ലേക്ക് കടന്നു. അന്നു മുതൽ കവിതയിലും സാഹിത്യത്തിലേക്കുമുള്ള കുതിച്ചു കയറ്റം ആയിരുന്നു.
സാമ്പത്തിക പരാധീനത മൂലം ഉപാസന പ്രസിദ്ധീകരണം അടക്കപ്പെട്ടു . 1983 -ൽ ആരാധന എന്ന ക്രിസ്തീയ മാഗസിൻ ഇറക്കിയെങ്കിലും തോമസ് തെക്കേമുറിയുടെ ആകസ്മിക വേർപാട് മൂലം 3 ലക്കങ്ങൾ പ്രസിദ്ധീകരിച്ചു 1984 പെട്ടെന്ന് നിർത്തേണ്ടി വന്നു.

1985 -ൽ ഡാലസ് കേരള അസോസിയേഷന്റെ മുഖപത്രമായ കൈരളിയുടെ എഡിറ്റർ ആയി ചുമതല ഏറ്റെടുത്തു .പുതിയ ഭാവത്തിലും കെട്ടിലും മട്ടി ലുമായി ഇറക്കിയ കൈരളി കേരള അസോസിയേഷന്റെ വളർച്ചക്ക് കാണമായി . അതോടൊപ്പം തെക്കേമുറിയു ടെ കരവിരുതാൽ അമേരിക്കയി ൽ മലയാളം ഭാഷ ടൈപ്പ്റൈറ്ററിൽ ആദ്യമായി അച്ചടിക്കപ്പെട്ടു .

അമേരിക്കൻ മാധ്യമങ്ങളി ൽ അദ്ദേഹത്തിന്റെ ആദ്യ നോവലായ പറുദീ സയിലെ യാത്രക്കാരൻ പ്രസിദ്ധീകരിച്ചതോടു അമേരിക്കയിലെ പ്രവാസി വാ യനക്കരുടെ പ്രിയങ്കരനായി മാറി .1987 -ൽ പ്രസ്തുത നോവൽ കോട്ടയത്തു എൻബി എസ് പ്രസിദ്ധികരണം നടത്തി. ഡോ.എം എം ബഷീർ നോവലിനെ പറ്റി “അതിരു കടന്ന പരിഹാസ ഫലിതങ്ങൾ” എന്ന് വിലയിരുത്തിയത് തെക്കേ മുറിയുടെ സാഹി ത്യ ജീവിതത്തിലെ മുന്നോട്ടുള്ള കാൽവെയ്പ്പിനു പ്രചോദനം നൽകി.

അമേരിക്കൻ ജീവിതത്തിന്റെ തിക്താനുഭവങ്ങളും പൊള്ളത്തരങ്ങളുമായി ഗ്രീൻകാർഡ് എന്ന രണ്ടാമത്തെ നോവൽ എഴുതി .
ന്യൂ യോർക്കിൽ കൈരളിയും ഹൂസ്റ്റനിൽ മലയാളിയും പ്രസദ്ധികരിച്ചതോ ടെ എബ്രഹാം തെക്കേമുറി എന്ന നോവലിസ്റ്റിനെ പ്രവാസി ലോകം തിരി ച്ചറിഞ്ഞു.

1992 നു എബ്രഹാം തെക്കേമുറി, അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ കോഴിക്കോട് മൾബറി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചു അല്മീകതയുടെ മൂടു പടം നീക്കി ആനുകാലിക സംവങ്ങളെ കോർത്തിണക്കി ശൂന്യമാക്കുന്ന മ്ലേ ച്ഛത എന്ന കൃ തിയും കോഴിക്കോട് മലബാറി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചുണ്ടു.

മൂന്നാമത്തെ നോവലായ സ്വർണകുരുശിൽ കഥയും കഥാപാത്രങ്ങളും വാ യനക്കരാണ് എന്നതാണ് പ്രത്യേകത. എല്ലാ മലയാളി സംഘടനകളെയും വിമർശനാത്മകമായ സഹകരണം കാട്ടുന്ന തെക്കേമുറിയെ 2005 ഡാലസിൽ നടന്ന വേൾഡു മലയാളിയുടെ 10–ാം വാർഷിക വേളയിലും 2004 -ൽ ന്യൂ ജഴ്സിയിൽ നടന്ന ഫൊക്കാനയുടെ സമ്മേളനവും ശ്രി.തെക്കേമുറിയെ ഫലകം നൽകി ആദരിച്ചു .

1992-ൽ ഡാലസിൽ ലിറ്റററി സൊസൈ റ്റി എന്ന മലയാള സാംസ്കാരിക സം ഘടനക്ക് രൂപം കൊടുക്കുതിലും , ഡാളസിലെ പിഞ്ചു കുഞ്ഞുങ്ങളുടെ വിദ്യാരംഭം എന്ന അനുഗ്രഹീതമായ കേരളീയ സാംസ്കാരിക ചടങ്ങു എല്ലാ വർഷവും പൊതു പരി പാടിയായി നടത്താനും നവംബറി ൽ ഒന്നാം ഞായറാഴ്ചയിൽ കേരളപ്പി റവി എന്ന ആഘോഷം ഡാലസിലെ വിവിധ മലയാള സംഘടനകളെ ഉൾകൊള്ളിച്ചു കൊണ്ട് നടത്തുന്നതിലും തെക്കേമുറിയുടെ പങ്കാളിത്തം എടുത്തു പറയേണ്ടിയിരിക്കുന്നു .

ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ ഡാലസി ലെ തുടക്കക്കാരൻ എന്ന നിലയിലും തെക്കേമുറി ശ്രദ്ധേയനാണ്.
2013 ആരംഭം കുറിച്ചു വളർന്നു പന്തലിച്ച ഡാലസ് സൗഹൃ ദ വേദിയുടെ തലതൊട്ടപ്പൻ എന്ന ചാരുതാർഥ്യവും ഇന്ന് ഓർമയായി സൂ ക്ഷിക്കുവാനാവും.ശാരീരിക അസ്വാതയുടെ വേളയിലും ഡാളസ് സൗഹൃദ വേദി അദ്ദേഹത്തിൻറെ മലയാള സ്നേഹവും പൊതു പ്രവത്തനങ്ങളെയും മാനിച്ചു പൊന്നാട അണിയിച്ചു ആദരിച്ചത് മറക്കവാത്ത അനുഭവങ്ങളായിരുന്നു.

ഏതാണ്ട് 45 പ്രവാസ ജീവിതം. പ്രവാസികളുടെ പൊതു പ്രവർത്തങ്ങളിൽ ആർഭാടങ്ങളോ ആഡംബരങ്ങളോ ഇല്ലാതെ എബ്രഹാം തെക്കേമുറി, അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ തുടർകഥ മതിയാക്കി ഓഗസ്റ്റ് 14 4 മണിക്ക് ഈ ലോകത്തിൽ നിന്നും യാത്രയായി.

പരേതനായ എബ്രഹാം തെക്കേമുറിക്കു കണ്ണുനീർ പ്രണാമം – എബി തോമസ്

 

Print Friendly, PDF & Email

Leave a Comment

More News