ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് ചിക്കാഗോയില്‍ ഉജ്വല സ്വീകരണം

ചിക്കാഗോ: സെന്റ് മേരീസ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാളിന് മുഖ്യ കാര്‍മികത്വം വഹിക്കുവാനായി എത്തിയ അപ്‌സ്‌തോലിക്ക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍കുര്യന്‍ വയലുങ്കലിന് ചിക്കാഗോയില്‍ ഉജ്ജ്വല സ്വീകരണം. മോണ്‍. തോമസ് മുളവനാല്‍, ഫാ. സിജു മുടക്കോടില്‍, ഇടവക പ്രതിനിധികള്‍ എന്നിവര്‍ച്ചേര്‍ന്ന് സ്വീകരിച്ചു.

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുനാളിന്റെ പ്രധാന ദിവസമായ ഓഗസ്റ്റ് 18 ന് നടത്തപ്പെടുന്ന റാസാ കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നതിനാണ് മാര്‍ കുര്യന്‍ വയലുങ്കല്‍ ചിക്കാഗോയില്‍ എത്തിയത്. കോട്ടയം അതിരൂപതാംഗവും അള്‍ജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാന്‍ സ്ഥാനപതിയുമായി സേവനം അനുഷ്ഠിക്കുകയാണ് ആര്‍ച്ച് ബിഷപ്പ് . ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ചിക്കാഗോയിലേക്ക് എത്തുന്ന മാര്‍ കുര്യന്‍ വയലുങ്കല്‍ ശനിയാഴ്ചത്തെ കലാ സന്ധ്യ ഉദ്ഘാടനം ചെയ്യും. കലാസന്ധ്യക്ക് പ്രതിഭാ തച്ചേട്ട്, മന്നു തിരുനെല്ലിപ്പറമ്പില്‍ എന്നിവരും നേതൃത്വം നല്‍കും.

ഒരാഴ്ച്ചയോളം നീണ്ടു നില്ക്കുന്ന സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാളിന് കോട്ടയം കല്ലിശ്ശേരി ഇടവക വികാരി . ഫാ. റെന്നി കട്ടേല്‍ അര്‍പ്പിച്ച ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബ്ബാനയോടെയാണ് തുടക്കമായത്. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട നൊവേനക്കും ലദീഞ്ഞിനും പ്രദിക്ഷിണത്തിനും ശേഷം ഇടവക വികാരി , ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ കൊടിയേറ്റി. തിിരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന സെന്റ് ജൂഡ് കൂടാരയോഗത്തിലെ വനിതകള്‍ അവതരിപ്പിച്ച ക്രിസ്ത്യന്‍ തിരുവാതിര ഏറെ ശ്രദ്ധ നേടി. ഒന്നാം ദിനത്തെ ആഘോഷത്തോട് അനുബന്ധിച്ച് സ്‌നേഹവിരുന്നുമുണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News