കുന്ദമംഗലം: ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കുന്ദമംഗലം പഞ്ചായത്ത് പരിധിയിലുള്ള യുവ കര്‍ഷകരെ പി.ടി.എ. റഹീം എം.എല്‍.എ ആദരിച്ചു. സമ്മിശ്ര കൃഷിയില്‍ മികച്ച കര്‍ഷകനായി മുഹമ്മദ് ഫാസിലിനെ തിരഞ്ഞെടുത്തു. ആട്, താറാവ്, നാടന്‍കോഴി, ജൈവ കൃഷി എന്നിവ വിപണി ലക്ഷ്യംവെച്ച് കൃഷിചെതാണ് ഫാസിൽ മാതൃകയായത്. കാരന്തൂർ സാമൂഹ്യക്ഷേമ മിഷനായ ആര്.സി.എഫ്.ഐയിലെ ജോലിക്കും ബിരുദാനന്തര പഠനത്തിനും ഇടയിലെ ഒഴിവ് സമയങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കാർഷിക സംരംഭം മുന്നോട്ട്കൊണ്ടുപോകുന്നത്. കുന്ദമംഗലം കല്ലറച്ചാലിൽ ചേറ്റുകുഴിയിൽ എം കെ അശ്റഫ്-സൗദാബി ദമ്പതികളുടെ മകനാണ്.
More News
-
നക്ഷത്ര ഫലം (22-11-2024 വെള്ളി)
ചിങ്ങം: വരുമാനത്തിനനുസരിച്ച് ചെലവുകൾ സന്തുലിതമാക്കുന്നതാണ് നല്ലത്. ഓഹരികളിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ കടങ്ങൾ തീരും. പൂർത്തിയാകാത്ത ഒരു പദ്ധതി ഇപ്പോൾ... -
ഗാന്ധിനഗറിൽ സൈബർ തട്ടിപ്പ്: വിദ്യാര്‍ത്ഥിനികളുടെ വാട്ട്സ്ആപ്പ് ഹാക്ക് ചെയ്തു; നൂറിലധികം പേർ ഇരകളായി.
ഗുജറാത്ത്: ഗുജറാത്തിലെ ഗാന്ധിനഗറിൽ ഞെട്ടിക്കുന്ന സൈബർ കുറ്റകൃത്യം നടന്നതായി റിപ്പോര്‍ട്ട് ഇവിടെ വിദ്യാര്‍ത്ഥിനികളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് സുഹൃത്തുക്കളെയും ബന്ധുക്കളെയും... -
ഫോമാ ‘ഹെൽപ്പിംഗ് ഹാൻഡ്സ്’ പദ്ധതിക്ക് പുതിയ സാരഥികൾ
ന്യൂയോർക്ക് : ഫോമയുടെ ചാരിറ്റി പദ്ധതിയായ ഹെല്പിംഗ് ഹാൻഡ്സിന്റെ 2024 -26 വർഷത്തെ ചെയർമാനായി ബിജു ചാക്കോയും (ന്യൂയോർക്ക് ), സെക്രട്ടറിയായി...