സോളിഡാരിറ്റി വിശ്രമകേന്ദ്രം സ്ഥാപിച്ചു

വിശ്രമ കേന്ദ്രം സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്ത് പി.പി ഉദ്ഘാടനം ചെയ്യുന്നു

മക്കരപ്പറമ്പ് : കോഴിക്കോട് പാലക്കാട് എൻ.എച്ചിൽ മക്കരപ്പറമ്പിലുള്ള ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനടുത്ത് സോളിഡാരിറ്റി മക്കരപ്പറമ്പ് എരിയ കമ്മിറ്റി വിശ്രമ കേന്ദ്രം സ്ഥാപിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്ത് പി.പി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു.

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ്, കെ ജാബിർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലബീബ് മക്കരപ്പറമ്പ് നന്ദി പറഞ്ഞു. സി.എച്ച് അഷ്റഫ്, സമീദ് കടുങ്ങൂത്ത്, നിസാർ കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News