‘ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മലബാർ ഗാഥകൾ’ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു

ദോഹ : ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ സമരത്തിലെ മലബാർ ഗാഥകൾ എന്ന തലക്കെട്ടില്‍ വൈവിദ്ധ്യമാർന്ന പരിപാടികളോടെ സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു. ഇന്ത്യയുടെ ഐക്യവും, സമത്വവും, സാഹോദര്യവും നില നിൽക്കുവാൻ നമ്മുടെ ഭരണഘടന മുറുകെ പിടിച്ചുള്ള മുന്നോട്ട് പോക്ക് അനിവാര്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന്‍ പറഞ്ഞു.

മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ മാപ്പിളപ്പാട്ട് സാഹിത്യത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ ചരിത്ര ഗവേഷകൻ സഫീർ വാടാനപ്പള്ളി പ്രഭാഷണം നടത്തി. നാടൻ പാട്ട് കലാകാരൻ രാജേഷ് രാജൻ സ്വാതന്ത്ര്യ ദിന ചിന്തകളുണർത്തി കവിത ആലപിച്ചു. കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു, സ്വാതന്ത്ര്യ സമര ചരിത്രം അവതരിപ്പിക്കുന്ന ക്വിസ് മത്സരവും പരിപാടിയുടെ ഭാഗമായി നടന്നു. സംഗമത്തിൽ വയനാട് പുനരധിവാസ പദ്ധതിയിലേക്കുള്ള പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്മറ്റിയുടെ സഹായം കൈമാറി.

പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി ഷമീർ വി.കെ സ്വാഗതവും റഫീഖ് മേച്ചേരി നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ ശാക്കിർ മഞ്ചേരി, സെക്രട്ടറി ഫഹദ് മലപ്പുറം, സാലിഖ് അടീപ്പാട്ട്, സെക്രട്ടറി സഹല കോലൊത്തൊടി, ഷിബിലി, ശാക്കിറ ഹുസ്ന എന്നിവർ നേതൃത്വം നൽകി.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ചർച്ചാ സദസ്സും സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. താജ് ആലുവ ഉദ്ഘാടനം നിർവഹിച്ചു. എറണാകുളം ആക്ടിംഗ് പ്രസിഡന്റ്‌ സുൽത്താന അലിയാർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗൺസിൽ അംഗം മുഷ്താഖ് കൊച്ചി മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയോട് അനുബന്ധിച്ച് നടന്ന ക്വിസ്‌ മത്സരം അഫ്സൽ എടവനക്കാട്, മുഹ്സിൻ എന്നിവർ ചേർന്ന് നിയന്ത്രിച്ചു. മത്സരത്തിൽ യഥാക്രമം ഉവൈസ്, നാസർ, സഈദ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
കുട്ടികളുടെ വിവിധയിനം കലാപരിപാടികളും അരങ്ങേറി. ജില്ലാ ആക്ടിങ് സെക്രട്ടറി ജാസിദ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ഷിയാസ് വലിയകത്ത് നന്ദിയും പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നിസ്‌താർ കളമശ്ശേരി, ശരീഫ് ഫൈസൽ എടവനക്കാട് , അജ്മൽ സാദിഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി.

തിരുവനന്തപുരം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച ‘എൻ്റെ ഇന്ത്യ അന്നും ഇന്നും’ ചര്‍ച്ച സദസ്സ് ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്ര മോഹന്‍, ഇന്‍കാസ് ജില്ലാ പ്രസിഡണ്ട് ജയപാല്‍, സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് ചെറുവള്ളൂര്‍, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, സംസ്ഥാന കമ്മറ്റിയംഗം ലത കൃഷ്ണ, ജില്ലാ പ്രസീഡണ്ട് നസീര്‍ ഹനീഫ, ഷാദിയ ഷരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് സാബു സുകുമാരന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി മുബീന്‍ അമീന്‍ നന്ദിയും പറഞ്ഞു.

video link
Print Friendly, PDF & Email

Leave a Comment

More News