ഒമാനിൽ വാഹനമിടിച്ച് കല്ലമ്പലം സ്വദേശി മരിച്ചു

കല്ലമ്പലം: മസ്കത്തിൽ വാഹനമിടിച്ച് കല്ലമ്പലം സ്വദേശി മധുലാൽ (54) മരിച്ചു. കഴിഞ്ഞ വെള്ളി രാത്രിയാണ് സംഭവം നടന്നത്.

താമസ സ്ഥലത്തുനിന്ന് പുറത്തേക്ക് പോയ മധു ഏറെ സമയം കഴിഞ്ഞും തിരിച്ചു വരാത്തതിനെത്തുടര്‍ന്ന് പരിചയക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽ മരിച്ച വിവരം അറിയുന്നത്. റോഡ് കുറുകെ കടക്കുന്നതിനിടെ പാഞ്ഞു വന്ന വാഹനമിടിച്ചാണ് മരിച്ചത്.

32 വർഷമായി മധു ഒമാനിലെ സുവൈദ് ഖദ്റയിലെ കൺസ്ട്രക്‌ഷൻ സ്ഥാപനത്തിൽ ഫോർമാൻ ആയി ജോലി നോക്കുകയായിരുന്നു.

ഭാര്യ: രഞ്ജു കൃഷ്ണ. മക്കൾ: ആര്യ,ആതിര. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

Print Friendly, PDF & Email

Leave a Comment

More News