ബാരാമുള്ളയിൽ നിന്ന് കാണാതായ മുസ്ലീം പെൺകുട്ടി ഹിന്ദുമതം സ്വീകരിച്ച് മുംബൈ സ്വദേശിയെ വിവാഹം കഴിച്ചു; പോലീസ് കേസെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിന്ന് കാണാതായ പെണ്‍കുട്ടി മതം മാറി മുംബൈ നിവാസിയെ വിവാഹം കഴിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ പിതാവ് ഓഗസ്റ്റ് 16 നാണ് ക്രീരി പോലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന പരാതി നൽകിയത്.

“2024 ഓഗസ്റ്റ് 16-ന്, ജി.എച്ച് മൊഹി-ഉദ്ദീൻ ഷെയ്ഖ് എന്നയാള്‍ മകളെ കാണാനില്ലെന്ന് കാണിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ നവി മുംബൈയിലെ സാഗർ പ്രദീപ് സിംഗ് എന്നയാളെ വിവാഹം കഴിച്ചതായി ജില്ലാ പോലീസ് മനസിലാക്കുകയും ബിഎൻഎസിൻ്റെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്, ”വെള്ളിയാഴ്‌ച പുറപ്പെടുവിച്ച പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതോ പ്രകോപിപ്പിക്കുന്നതോ ആയ ഉള്ളടക്കം പങ്കിടരുതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പോലീസ് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇത്തരം ഉള്ളടക്കം പങ്കിടുന്നത് വിവിധ നിയമങ്ങളുടെ ലംഘനമാണെന്നും ക്രിമിനൽ നടപടികൾ ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികളിലേക്ക് നയിച്ചേക്കാമെന്നും പ്രസ്താവന മുന്നറിയിപ്പ് നൽകി.

ഈ സംഭവവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതോ പ്രകോപിപ്പിക്കുന്നതോ ആയ ഉള്ളടക്കം പങ്കിടുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്ന് പോലീസ് അഭ്യർത്ഥിച്ചു.

“അത്തരം ഉള്ളടക്കം പങ്കിടുകയോ വീണ്ടും പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ദയവായി അത് ഇല്ലാതാക്കുക. ഞങ്ങളുടെ
സൈബര്‍ വിഭാഗം സുരക്ഷിതവും എല്ലാവർക്കും ആദരവുള്ളതുമാണെന്ന് ഉറപ്പാക്കാൻ J&K പോലീസ് പ്രതിജ്ഞാബദ്ധമാണ്,” പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News