പ്രസിഡന്റായി ജോസി തുമ്പാനത്തിനെയും (കോട്ടയം) ജനറല്‍ സെക്രട്ടറിയായി എ.പി ഷഫീഖിനെയും (മലപ്പുറം) ട്രഷററായി ഷബീറലിയെയും (പാലക്കാട്) തെരഞ്ഞെടുത്തു
തിരൂര്‍: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഐ.ജെ.യു) സെക്രട്ടറി ജനറല്‍ ബെല്‍വീന്ദര്‍ സിങ് (പഞ്ചാബ്), മുന്‍ ഐ.ജെ.യു പ്രസിഡന്റും സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ എസ്.എന്‍ സിന്‍ഹ (ഡല്‍ഹി) എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഖമറുന്നീസ അന്‍വര്‍, സുഷമ പ്രകാശ്, ഖാദര്‍ കൈനിക്കര, ഗോപിനാഥ് ചേന്നര, ജംഷാദ് കൈനിക്കര, ഡോ. കെ.ഒ ഫര്‍ഷിന എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആശംസ അറിയിച്ചു.
തമിഴ്‌നാട് യൂണിയന്‍ ഓഫ് ജേര്‍ലണിസ്റ്റ് പ്രസിഡന്റ് ഡി.എസ്.ആര്‍ സുഭാഷ്, തിരൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് പി.പി അബ്ദുല്‍റഹ്‌മാന്‍ എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. ദേശീയ സമിതി അംഗവും സ്വാഗത കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ പി.കെ രതീഷ് സ്വാഗതവും സംസ്ഥാന സമിതി അംഗം എ.പി ഷഫീഖ് നന്ദി പറഞ്ഞു. ഐ.ജെ.യു അംഗം ബെന്നി വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.