9-ാമത് കെ.ജെ.യു സംസ്ഥാന സമ്മേളനത്തിന് സമാപനം; അഡ്വക്കറ്റ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉല്‍ഘാടനം ചെയ്തു

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു

തിരൂര്‍: രണ്ട് ദിവസം നീണ്ടുനിന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് തിരൂര്‍ ഉജ്ജ്വല സമാപനം. പ്രതിനിധി സമ്മേളനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു വൈസ് പ്രസിഡന്റ് സി.കെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു.

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍, താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ, ജില്ല പഞ്ചായത്തംഗം വി.കെ.എം ഷാഫി എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യയെ ചടങ്ങില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ആദരിച്ചു. കെ.ജെ.യു സംസ്ഥാന സെക്രട്ടറി സി.എം ഷബീറലി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഐ.ജെ.യു സെക്രട്ടറി ജനറല്‍ ബെല്‍വീന്ദര്‍ സിങിന്റെ അധ്യക്ഷതയില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജോസി തുമ്പാനം (കോട്ടയം), ജനറല്‍ സെക്രട്ടറി എ.പി ഷഫീഖ് (മലപ്പുറം), ട്രഷര്‍ ഷബീറലി (പാലക്കാട്) എന്നിവരാണ് പുതിയ സംസ്ഥാന ഭാരവാഹികള്‍. കെ.ജെ.യുവിന്റെ അമരക്കാരായ വാസന്തി പ്രഭാകരന്‍, സീത വിക്രമന്‍ എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. ഡോ. ഷഹല്‍ കല്ലിങ്ങലിന് നേതൃത്വത്തില്‍ ബബിള്‍ മാജിക് ഷോ നടന്നു.

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രതിനിധി സമ്മേളനം തിരൂരില്‍ തുഞ്ചന്‍പറമ്പ് അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉല്‍ഘാടനം ചെയ്യുന്നു
Print Friendly, PDF & Email

Leave a Comment

More News