ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരം മേരി അലക്സി (മണിയ) ന്‌

സ്‌കോട്‌ലൻഡ് : സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 2005 മുതൽ നിലകൊള്ളുന്ന സംഘടനയാണ് ലണ്ടൻ മലയാളി കൗൺസിൽ. 2022 – 23 ലെ സാഹിത്യ മത്സരത്തിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ധാരാളം കൃതികൾ ലഭിച്ചതിൽ ഡി.സി. ബുക്ക്‌സ് പ്രസിദ്ധികരിച്ച മേരി അലക്‌സ് തിരുവഞ്ചൂരിന്റെ (മണിയ) ‘എന്റെ കാവ്യരാമ രചനകൾ’എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. മണിയ സ്വദേശ വിദേശ മാധ്യമങ്ങളിൽ ധാരാളം കവിതകൾ, കഥകൾ, നോവൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ‘ഈ വസന്തം നിനക്ക് മാത്രം (നോവൽ – എം.എം.സി. ബുക്ക്‌സ്), ‘കൂടുവിട്ട കൂട്ടുകാരൻ’ (ബാല സാഹിത്യം, കൈരളി ബുക്ക്‌സ്), ‘എനിക്ക് ഞാൻ മാത്രം’ (കഥകൾ, കൈരളി ബുക്ക്‌സ്), ‘അവളുടെ നാട്’ (കഥകൾ, എൻ.ബി.എസ്), ‘മനസ്സ് പാഞ്ഞ വഴിയിലൂടെ’ (കഥകൾ, കെ.പി.ആമസോൺ പബ്ലിക്കേഷൻ) എന്നിവയാണ് പ്രധാനകൃതികൾ.

മണിയയുടെ ‘എന്റെ കാവ്യരാമ രചനകൾ’ മാനുഷിക മൂല്യങ്ങൾ നിറഞ്ഞ ഹൃദയത്തുടിപ്പുള്ള അക്ഷര മാലയിൽ കോർത്തിണക്കിയ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും മാതൃസ്പർശം നൽകുന്ന കവിതകളെന്ന് ജൂറി അംഗംങ്ങളായ ഡോ.പോൾ മണലിൽ, കാരൂർ സോമൻ (ലണ്ടൻ), മാത്യു നെല്ലിക്കുന്ന് (അമേരിക്ക), ഡോ. ജയദേവൻ എന്നിവര്‍ അഭിപ്രായപ്പെട്ടു.

മുൻകാലങ്ങളിൽ എൽ.എം.സി. സ്വദേശ-വിദേശ സാഹിത്യപുരസ്‌കാരത്തിന് അർഹരായവർ കാക്കനാടൻ, ബേബി കാക്കശ്ശേരി, (സ്വിറ്റ്സ്സർലൻഡ്), കാരൂർ സോമൻ (ലണ്ടൻ), ശ്രീമതി.സിസിലി ജോർജ് (ഇംഗ്ലണ്ട്), ബാബു കുഴിമറ്റം, വിശ്വം പടനിലം, ശ്രീമതി മിനി സുരേഷ്, ജി.സാം (വിദ്യാഭ്യാസം, ജീവകാരുണ്യം), എൻ.ഷെരിഫ് (വിദ്യാഭ്യാസം, ജീവകാരുണ്യം) എന്നിവർക്കാണ്.

കോട്ടയത്ത് സെപ്റ്റംബർ 2024-ന് നടക്കുന്ന ചടങ്ങിൽ 25,000.00 രൂപയും പ്രശസ്തി പത്രവും ഫലകവും പുരസ്‌കാരമായി നൽകുമെന്ന് പ്രസിഡന്റ് സണ്ണി പത്തനംതിട്ട, സെക്രട്ടറി ശശി ചെറായി എന്നിവര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News