തലസ്ഥാന നഗരിയിലെ തീപിടുത്തത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോടുള്ള ന്യൂ ഇന്ത്യ അഷ്വറന്‍സ് ഓഫീസിലുണ്ടായ അഗ്നിബാധയില്‍ രണ്ടു സ്ത്രീകള്‍ വെന്തു മരിച്ചു. മരിച്ചവരിൽ ഒരാൾ ഓഫീസിലെ ജീവനക്കാരി വൈഷ്ണ എന്ന സ്ത്രിയാണെന്നും, രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുപക്ഷെ ഇവർ ഇൻഷുറൻസ് ഇടപാടുകൾക്കായി വന്ന ഉപയോക്താവായിരിക്കാം എന്നാണ് നിഗമനം.

മരണപ്പെട്ട വൈഷ്ണ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു. തീ പടർന്നു പിടിക്കുന്നത് കണ്ടതിനെ തുടർന്ന് സ്ത്രീകൾ പുറകുവശത്തെ വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. തീപിടുത്തത്തിൽ ഓഫീസ് പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. പാപ്പനംകോട് നഗര മധ്യത്തിൽ കടകൾക്ക് മുകളിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

തീപിടുത്തത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ രണ്ട് സ്ത്രീകളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസി പൊട്ടിത്തെറിച്ചതാകാം തീപിടുത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, വിശദമായ പരിശോധന നടത്തുമെന്നും റീജിയണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News