മോഹൻലാലിൻറെ ‘ബറോസ്’ റിലീസ് തിയ്യതി മാറ്റി

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ റിലീസ് നീളുമെന്ന് റിപ്പോർട്ട്. ഒക്ടോബർ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ വിഎഫ്എക്സ് വർക്കുകളും, ഐ മാക്സ് പതിപ്പും പൂർത്തിയായിട്ടില്ലെന്നും അതിനാൽ സിനിമയുടെ റിലീസ് നീട്ടിയേക്കുമെന്നുമാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്.

നേരത്തെ സെപ്റ്റംബര്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്നു പറഞ്ഞിരുന്നു. പിന്നീടത് ഓക്ടോബര്‍ 3 ലേക്ക് മാറ്റി. തീയതി വീണ്ടും മാറ്റും എന്ന സൂചനയാണ് മോഹന്‍ലാല്‍ നല്‍കിയത്‌സിനിമയുടെചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഹോളിവുഡില്‍ ആയിരുന്നു നടന്നത്.

പിന്നണി ജോലികളെല്ലാം പൂര്‍ത്തിയായെന്നും മോഹന്‍ലാല്‍ അറിയിച്ചു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ജിജോ പുന്നൂസ് എഴുതിയ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രെഷര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് കഥ.

ബറോസിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. മായ, സീസര്‍, ഗുരു സോമസുന്ദരം തുടങ്ങിയിവരും ബറോസില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നു. ത്രീഡിയില്‍ എത്തുന്ന ബറോസിന്റെ നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്.

Print Friendly, PDF & Email

Leave a Comment

More News