സഞ്ജു സാമുവേല്‍ സം‌വിധാനം ചെയ്യുന്ന ‘കപ്പ്’ സെപ്തംബര്‍ 27-ന് തിയ്യേറ്ററുകളിലെത്തും

മാത്യു തോമസ് പ്രധാന കഥാപാത്രമാകുന്ന, സഞ്ജു സാമുവേല്‍ സം‌വിധാനം ചെയ്യുന്ന ചിത്രം ‘കപ്പ്’ സെപ്തംബര്‍ 27ന് തിയ്യേറ്ററുകളിലെത്തും. ബേസില്‍ ജോസഫും മാത്യുവിനൊപ്പം ചിത്രത്തിലുണ്ട്. തിരക്കഥ എഴുതിയിരിക്കുന്നത് അഖിലേഷ് ലതാരാജും ഡെൻസണുമാണ്. ഛായാഗ്രാഹണം നിഖില്‍ എസ് പ്രവീണ്‍. ഷാൻ റഹ്‍മാനാണ് സംഗീതം നിര്‍വഹിക്കുന്നത്.

ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. സ്‍പോര്‍ട്സിന് പ്രാധാന്യമുള്ള ഈ ചിത്രം അനന്യ ഫിലിംസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്.

നിധിൻ എന്ന നായകനായി മാത്യു ചിത്രത്തില്‍ വേഷമിടുമ്പോൾ, ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സൻ ജോർജ്ജും എത്തുന്നു. കഥയിൽ നിധിന് വേണ്ടപ്പെട്ടയാള്‍ റനീഷാണ്. ബേസിലാണ് റനീഷിന്റെ അവതരിപ്പിക്കുന്നത്.

പ്രധാപ്പെട്ട വ്യത്യസ്‍തമായ ഒരു റോളിൽ ചിത്രത്തില്‍ നമിത പ്രമോദും ഉണ്ട്. അനിഖ സുരേന്ദ്രനും റിയാ ഷിബുവുമാണ് ചിത്രത്തിലെ നായികമാര്‍. സ്റ്റിൽസ് സിബി ചീരൻ. പബ്ലിസിറ്റി ഡിസൈനർ ആനന്ദ് രാജേന്ദ്രൻ. വാഴൂര്‍ ജോസും മഞ്‍ജു ഗോപിനാഥുമാണ് ചിത്രത്തിന്റെ പിആര്‍ഒ.

Print Friendly, PDF & Email

Leave a Comment

More News