ചിക്കാഗോ സോഷ്യല്‍ ക്ലബ് വടംവലിയില്‍ കെ. ബി. സി കാനഡയ്ക്ക് ഹാട്രിക് കിരീടം

ചിക്കാഗോ: സോഷ്യല്‍ ക്ലബ് നടത്തിയ പത്താമത് അന്താരാഷ്ട്ര വടം വലി മത്സരത്തില്‍ കെ.ബി. സി കാനഡ തുടര്‍ച്ചയായ മൂന്നാം തവണയും കിരീടത്തില്‍ മുത്തമിട്ടു.

ഗ്ലാഡിയേറ്റേഴ്‌സ് കാനഡ രണ്ടാം സ്ഥാനവും, അരീക്കര അച്ചായന്‍സ് മൂന്നാം സ്ഥാനവും, തൊടുകന്‍സ് യു.കെ നാലാം സ്ഥാനവും സ്വന്തമാക്കി. ഹാട്രിക് വിജയം കെ.ബി. സി കാനഡ ടീമിന് ജോയി നെടിയ കാലായില്‍ സ്‌പോണ്‍സര്‍ ചെയ്ത 11111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിച്ച ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോ ളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം ലഭിച്ച ടീമിന് എലൈറ്റ് ഗെയിമിംഗ്, ഫ്രാന്‍സിസ് ആന്‍ഡ് ടോണി കിഴക്കേക്കുറ്റ് സ്‌പോണ്‍സര്‍ ചെയ്ത 3333 ഡോളറും ചാക്കോ ആന്‍ഡ് മറിയം കിഴക്കേക്കുറ്റ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, നാലാംസ്ഥാനം ലഭിച്ചടീമിന് മംഗല്യ ജൂവല്ലറി സ്‌പോണ്‍സര്‍ ചെയ്ത 1111 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ലഭിച്ചു.

വനിതാ വിഭാഗത്തില്‍ ഹ്യൂസ്റ്റണ്‍ വാരിയേഴ്‌സ് ഒന്നാം സ്ഥാനവും , ഡാളസ് ആഹാ ടീം രണ്ടാം സ്ഥാനവും നേടി. .പ്രസിഡന്റ് സിബി കദളിമറ്റം ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ , വൈസ് പ്രസിഡന്റ് ജെസ്സ്മോന്‍ പുറമഠത്തില്‍, സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍ ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, ജോയിന്റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ മാനി കരികുളം, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം, ഫുഡ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി. വടം വലി മത്സരം ഫ്രാന്‍സിസ് ജോര്‍ജ് എം.പിയാണ് ഉദ്ഘാടനം ചെയ്തത്. സജി പൂതൃക്കയില്‍ , സാജു കണ്ണംമ്പള്ളി എന്നിവര്‍ കമന്ററി നല്‍കി. വിജയികള്‍ക്കുള്ള സമ്മാനദാനം ഫ്രാന്‍സിസ് ജോര്‍ജ് എം.പി നിര്‍വ്വഹിച്ചു . പ്രസിഡന്റ് സിബി കദളിമറ്റം സ്വാഗതവും ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News