ശ്രീനാരായണ മിഷൻ സെൻറർ വാഷിംഗ്‌ടൺ ഡി.സി ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു

വാഷിംഗ്ടണ്‍: വാഷിംഗ്‌ടൺ ഡി.സി., ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ മിഷൻ സെൻറർ (SNMC) 170-മത് ശ്രീനാരായണ ഗുരുജയന്തി ഓണാഘോഷ പരിപാടികൾ വളരെ ഭക്തിപുരസ്സരം ഭംഗിയായി ആഘോഷിച്ചു. മെരിലാന്റിലെ ബ്രിഗ്ഗ്സ് ഷെയനി മിഡിൽ സ്കൂളിൽ വർണ്ണ ശമ്പളമായ ഘോഷയാത്രയോടെ തുടക്കം കുറിച്ച പരിപാടികൾ, ഇന്ത്യൻ എംബസ്സി, വാഷിംഗ്‌ടൺ ഡി. സി., ലെ മുതിർന്ന ഉദ്യോഗസ്ഥൻ രാജീവ് അഹൂജ ഉത്ഘാടനം ചെയ്തു.

ശ്രീനാരായണ ഗുരുവിന്റെ മഹത്തരമായ സന്ദേശങ്ങൾ അമേരിക്കൻ ഐക്യ നാടുകളിൽ പ്രചരിപ്പിക്കുന്നതിൽ ശ്രീനാരായണ മിഷൻ സെന്റർ പോലുള്ള സംഘടനകളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. ശ്രീ നാരായണ ഗുരു നിഷ്കർഷിച്ച, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന മഹാ സന്ദേശത്തിലൂടെ നല്ലൊരു മനുഷ്യ സമൂഹത്തെ വാർത്തെടുക്കാൻ നമുക്കു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

SNMC യുടെ പ്രസിഡണ്ട് ഷാം ജി. ലാൽ, വൈസ് പ്രസിഡണ്ട് ഡോ. മുരളീരാജൻ എന്നിവർ സംസാരിച്ചു. ട്രഷറർ വേണുഗോപാലൻ മുഖ്യ അതിഥിയെ പൊന്നാടയണിയിച്ചു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്കൊപ്പം വിഭവ സമൃദ്ധമായ ഓണ സദ്യയും, ഘോഷയാത്രയും, ആഘോഷങ്ങളുടെ പ്രത്യേകത ആയിരുന്നു. സെക്രട്ടറി ശ്രീമതി സതി സന്തോഷ് ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാ ശ്രീ നാരായണീയർക്കും നന്ദി രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News