ശഹീദ് ഫൈസൽ വധം: പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി കലക്ട്രേറ്റ് മാർച്ച് നടത്തി

കളക്ടറേറ്റ് മാർച്ച് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: കൊടിഞ്ഞിയിൽ ആർ.എസ്.എസ് ഭീകരർ കൊലപ്പെടുത്തിയ ശഹീദ് ഫൈസലിൻ്റെ വധക്കേസിൽ പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു. ‘ശഹീദ് ഫൈസൽ വധം: ഇടതു സർക്കാർ സംഘപരിവാർ പ്രീണനം അവസാനിപ്പിക്കുക’ എന്ന ആവശ്യമുന്നയിച്ച് നടന്ന മാർച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.

സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ കെ പി അധ്യക്ഷത വഹിച്ചു. മാർച്ചിന് അഭിസംബോധന ചെയ്ത് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ സി.ടി സുഹൈബ്, ആക്ടിവിസ്റ്റ് അഡ്വ.അമീൻ ഹസ്സൻ, കൊടിഞ്ഞി ഫൈസൽ ആക്ഷൻ കൗൺസിൽ സെക്രട്ടറി സലീം പൂഴിക്കൽ, വെൽഫയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുനന്ന്,എസ്.ഐ. ഒ ജില്ലാ പ്രസിഡന്റ്‌ അനീസ്.ടി, യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ യു. എ റസാഖ്, എന്നിവർ സംസാരിച്ചു.

സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും അറെസ്റ്റ്‌ വരിക്കുകയും ചെയ്തു.

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നടത്തിയ കളക്ടറേറ്റ് മാർച്ച്

ജില്ലാ നേതാക്കളായ അജ്മൽ. കെ പി, അജ്മൽ കെ എൻ, സാബിക് വെട്ടം, ഹസനുൽ ബന്ന, ജസീം സുൽത്താൻ, സൽമാനുൽ ഫാരിസ്, യാസിർ മഠത്തിൽ, ത്വയ്യിബ്, ഷബീർ. കെ, അൻവർ അസ്‌ലം, അജ്മൽ തോട്ടോളി, റജ തശ് രീഫ്, ജമാൽ വാഴക്കാട്, അംജദ് നസീഫ്, അലി. പി തുടങ്ങിയവരാണ് അറസ്റ്റ് വരിച്ചത്..

പ്രകടനത്തിന് സോളിഡാരിറ്റി ജില്ലാ നേതാക്കളായ ഹാരിസ് പടപ്പറമ്പ്, യാസിർ കൊണ്ടോട്ടി, വാഹിദ് കോഡൂർ എന്നിവർ നേതൃത്വം നൽകി.

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നടത്തിയ കളക്ടറേറ്റ് മാർച്ച്
Print Friendly, PDF & Email

Leave a Comment

More News