അസ്സോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു

റ്റാമ്പാ (ഫ്ലോറിഡ): അസ്സോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) വിപുലമായ രീതിയിൽ, കേരളത്തനിമയോടെ, ഓണം ആഘോഷിക്കുന്നു. സെപ്റ്റംബർ 21 ശനിയാഴ്ച, ടാമ്പാ ഹിന്ദു ക്ഷേത്രത്തില്‍ വെച്ചാണ് ആഘോഷം.

ഓണസദ്യയോടെ ആരംഭിക്കുന്ന പരിപാടികളിൽ കുട്ടികളുടേതുൾപ്പടെ ഇരുപതിൽപരം പാടികളാണ് ആഘോഷത്തില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓണ സദ്യക്ക് ശേഷം ചെണ്ടമേളത്തോടെ മാവേലിയുടെ എഴുന്നള്ളത്തും ഉണ്ടായിരിക്കുന്നതാണ്.

അമ്മമാരുടെ നേതൃത്വത്തിൽ ആത്മയുടെ യൂത്ത് ഫോറം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഓണപ്പൂക്കളം ഒരുക്കുന്നത്. ഇതിലൂടെ പുതിയ തലമുറയ്ക്ക് നമ്മുടെ ആഘോഷങ്ങളെക്കുറിച്ച് കൂടുതല്‍ അറിവു പകരാനും, അടുത്തു കാണുവാനും പങ്കെടുക്കുവാനുമുള്ള അവസരം ലഭിക്കുന്നു.

ഓൺലൈനായി നടത്തിയ ഓണ പരിപാടികളുടെ രജിസ്ട്രേഷന് നല്ല പ്രതികരണമാണ് ലഭിച്ചത്.

കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റിസിനും ATHMA ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക.

Print Friendly, PDF & Email

Leave a Comment

More News