ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ യാത്ര പോകാൻ സാധ്യത. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.
കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാകാൻ സാധ്യതയില്ല. മാനസികമായും ശാരീരികമായും സമ്മർദം അനുഭവപ്പെടാം. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.
തുലാം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. ബിസിനസ് പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.
വൃശ്ചികം: സാമ്പത്തികപരമായി ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണവും പിന്തുണയും ലഭിക്കും. അപൂർണ്ണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാൻ കഴിയും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
ധനു: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. മാനസികവും ശാരീരികവുമായ ആരോഗ്യം ഇന്ന് നല്ല നിലയിലായിരിക്കില്ല. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
മകരം: നിങ്ങളുടെ ലക്ഷ്യത്തിലേക്കെത്താൻ ഇന്ന് സാധിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടത്തിനും പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും സാധ്യത.
കുംഭം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ദൂര യാത്ര പോകാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങൾക്ക് ഇന്ന് വളരെയധികം പ്രാധാന്യം നൽകും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ജോലി സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും ഉണ്ടാവുക. സാമ്പത്തിക നേട്ടത്തിനും സാധ്യത.
മീനം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുമായി വളരെയധികം സമയം ചെലവഴിക്കും. സമൂഹത്തിൽ നിങ്ങളുടെ അന്തസ് ഉയരും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള അംഗീകാരം ലഭിക്കും. ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്.
മേടം: ഇന്ന് അപ്രധാനമായ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ ബാധിക്കും. നിങ്ങളെ വിഷമിപ്പിക്കുന്ന വാർത്ത കേൾക്കാനിടയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് അനുകൂലമല്ല.
ഇടവം: നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ഇന്ന് ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. സങ്കീർണമായ വിഷയത്തെ പോലും വളരെ നിസാരമായി കൈകാര്യം ചെയ്യാൻ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസ് രംഗത്ത് ശോഭിക്കും. കുടുംബവുമൊത്ത് യാത്ര പോകാൻ സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും.
മിഥുനം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
കര്‍ക്കടകം: നിങ്ങളുടെ പഴയ സുഹൃത്തിനെ കണ്ടുമുട്ടാൻ സാധ്യത. ദൂരയാത്ര നടത്തിയേക്കാം. അകലെ നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടിയെത്തും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാർഥികൾക്കും അനുകൂലം.