നിപ വൈറസ്: മലപ്പുറം തിരുവാലി പഞ്ചായത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി

മലപ്പുറം: നിപ സംശയത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കൂടാതെ, മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ജില്ലാ ആരോഗ്യ വകുപ്പ് നിര്‍ദേശമിറക്കി.

അതേസമയം, നടുവത്ത് നിപ രോഗം സംശയിക്കുന്ന യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു. നേരത്തെ 26 പേരായിരുന്നു സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോഴത് 151 ആയി ഉയർന്നു എന്ന് അധികൃതര്‍ പറഞ്ഞു.

ആരോഗ്യ വകുപ്പാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയത്. ഇതിനിടെ തിരുവാലി പഞ്ചായത്തില്‍ പനി ബാധിച്ച രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പ്രത്യേകം നിരീക്ഷിക്കും.

ഇന്ന് രാവിലെ തിരുവാലി പഞ്ചായത്തിലെ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളുമാണ് ഈ യോഗത്തില്‍ ചർച്ച ചെയ്തത്.

അതേസമയം, നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ അതിൻറെ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് ബെംഗളൂരുവില്‍ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരൻ മരിച്ചത്. യുവാവിന് നിപയെന്നായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News