സെന്റ് ജോൺസ് മാർത്തോമ കൺ‌വൻഷൻ 2024

മിഷിഗൺ: സെന്റ് ജോണ്‍സ് മാർത്തോമ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ സെപ്റ്റംബർ 20, 21, 22 തിയതികളിൽ ട്രോയിലുള്ള ഇവാന്‍സ്‌വുഡ് ചർച്ചിൽ (2601 E square Lake Rd. Troy, Michigan 48085) വെച്ച് നടത്തപ്പെടുന്നതാണ്.

“ God’s double calling and our response” എന്ന വിഷയത്തെ ആസ്പദമാക്കി സാമുവേല്‍ ടി ചാക്കോ (ഇവാ. സജി റാന്നി) പ്രസംഗിക്കുന്നതായിരിക്കും.

20-ാം തീയതി വെള്ളിയാഴ്ച വൈകീട്ട് ആരംഭിക്കുന്ന ആദ്യ ദിവസത്തെ കൺ‌വൻഷൻ സി എസ് ഐ ഗ്രെയ്റ്റ് ലേക്സ് ഇടവക വികാരി റവ. വര്‍ഗീസ് പി ജോസഫ് ഉദ്ഘാടനം ചെയ്യും.

സെന്റ്ജോൺസ് മാർത്തോമ ഗായക സംഘംത്തിന്റെ നേതൃത്വത്തിലുള്ള ഗാന ശ്രുശുഷയോടുകൂടി വൈകീട്ട് 6.30-ന് കണ്‍‌വന്‍ഷന്‍ ആരംഭിക്കും.

22-ാം തീയതി ഞായറാഴ്ച രാവിലെ ഇടവക വികാരി റവ. ജസ്‌വിന്‍ ജോണ്‍ അച്ചന്റെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനക്ക് ശേഷം കൺ‌വന്‍ഷന്റെ സമാപന സമ്മേളനം നടക്കും.

Print Friendly, PDF & Email

Leave a Comment

More News