ബംഗ്ലാദേശ് മുൻ സംസ്ഥാന ജലവിഭവ മന്ത്രി സഹീദ് ഫാറൂഖ് അറസ്റ്റിൽ

ധാക്ക: ജലവിഭവ മന്ത്രാലയത്തിൻ്റെ മുൻ സംസ്ഥാന മന്ത്രി കേണൽ (റിട്ട) സഹീദ് ഫാറൂഖ് ഷമീമിനെ ഞായറാഴ്ച വൈകുന്നേരം തലസ്ഥാനത്തെ ബരിധാരയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു.

വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കൊലപാതക കേസുകളിൽ പ്രതിയായതിനാൽ RAB യുടെ ഒരു സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി RAB യുടെ ലീഗൽ ആൻ്റ് മീഡിയ വിംഗ് ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ മുനിം ഫെർഡോസ് പറഞ്ഞു. അദ്ദേഹത്തെ ഡിറ്റക്ടീവുകൾക്ക് കൈമാറുമെന്നും, ഏതൊക്കെ കേസുകളിൽ അറസ്റ്റ് ചെയ്യണമെന്ന് അവർ തീരുമാനിക്കുമെന്നും ഫെര്‍ഡോസ് പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കഴിഞ്ഞ ആഗസ്റ്റ് 5 ന് വിദ്യാർത്ഥി-ജന പ്രക്ഷോഭത്തെ തുടർന്ന് തൻ്റെ സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിനു ശേഷം അവാമി ലീഗ് സർക്കാരിൻ്റെ മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, അവാമി ലീഗിൻ്റെ നേതൃത്വത്തിലുള്ള 14 പാർട്ടി സഖ്യത്തിൻ്റെ നേതാക്കൾ എന്നിവര്‍ അറസ്റ്റിലായിരുന്നു.

മുൻ മന്ത്രിമാർ, എംപിമാർ, ഉപദേഷ്ടാക്കൾ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ എന്നിവരുൾപ്പെടെ 33 പേർ ഇതുവരെ അറസ്റ്റിലായതായാണ് വിവരം.

Print Friendly, PDF & Email

Leave a Comment

More News