വിവാഹ ധനസഹായം ലിംഗ ഭേദമില്ലാതെ എല്ലാവർക്കും നൽകണം: ഹംസ എളനാട്

കോഴിക്കോട്: ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി സ്വീകരണയോഗം ടൈലറിംഗ്  & ഗാർഡൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് ഉദ്ഘാടനം ചെയ്തു.

ക്ഷേമനിധിയിൽ അംഗത്വമുള്ള തയ്യൽ തൊഴിലാളികളുടെ മക്കൾക്ക് വിവാഹ ധനസഹായം ലിംഗ ഭേദമില്ലാതെ എല്ലാവർക്കും നൽകണം അദ്ദേഹം പറഞ്ഞു.

ടൈലറിങ് & ഗാർഡൻ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഹബീന ശിവപുരം അധ്യക്ഷതവഹിച്ചു.

കോഴിക്കോട് ജില്ലയിൽനിന്ന് എഫ്ഐടിയു സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രൻ കല്ലുരുട്ടി, എഫ് ഐ ടി യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ അബ്ദുൽ ഖയ്യും, ടൈലറിങ് & ഗാർഡൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് നാസർ,സംസ്ഥാന സെക്രട്ടറി പ്രിയ സുനിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജമീല സുലൈമാൻ, സൈതാലി വലമ്പൂർ, ആസിയ മജീദ്, സൈറാബാനു പാലക്കാട്, സെമീറ കണ്ണുർ എന്നിവരെയും സംഗമത്തിൽ വെച്ച് ആദരിച്ചു.

പരിപാടിക്ക് എഫ് ഐ ടി യു ജില്ലാ സെക്രട്ടറി ആബിദ് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു . ഉമ്മുഹബീബ സ്വാഗതവും ട്രഷറർ റുബീന നന്ദിയും പറഞ്ഞു

Print Friendly, PDF & Email

Leave a Comment

More News