മൊട്ടകളുടെ സൈന്യത്തിൽ അഞ്ഞൂറ് അംഗങ്ങൾ; അഞ്ഞൂറാന് ആശംസ പ്രവാഹം

എടത്വ: കഴിഞ്ഞ ആഴ്ചയാണ് കറുത്ത ഷർട്ടും കറുത്ത കണ്ണാടിയും ചുവപ്പ് നിറത്തിലുള്ള മുണ്ടും ധരിച്ച് മൊട്ട ഗ്ലോബൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. തൃശൂര്‍ ഓരോരുത്തര്‍ തൃശൂര്‍ നഗരത്തിൽ പുലികൾകൊപ്പം ചുവട് വെച്ച് ജനലക്ഷങ്ങളുടെ ഹൃദയം കവർന്നു.ഇപ്പോൾ ഇതാ മൊട്ട ഗ്ലോബലിൽ അഞ്ഞൂറ് അംഗങ്ങൾ തികഞ്ഞതിന്റെ ആഘോഷത്തിലാണ് മൊട്ട ഗ്ലോബൽ.പെരിന്തല്‍മണ്ണ സ്വദേശിയായ കൊച്ചി ബെൻസി ഇൻഫോടെക്ക് പ്രോജക്ട് മാനേജര്‍ ആയ ശ്രീജിത്ത് ആണ് അഞ്ഞൂറാൻ.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും കൂടാതെ പ്രവാസികളായവരുമായ വർ അംഗങ്ങൾ ആണ്. പ്രവാസികൾ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിൽ ഉന്നതസ്ഥാനിയരായ നിരവധി വ്യക്തിത്വങ്ങൾ ഇതിനോടകം അംഗങ്ങളായതായി സൈന്യാധിപൻ സജീഷ് കുട്ടനെല്ലൂർ പറഞ്ഞു. മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ആഗോള തലത്തിൽ മികച്ച കൂട്ടായ്മയായി മാറ്റുകയെന്നതാണ് പരമ പ്രധാനമായ ലക്ഷ്യം. മതസൗഹാർദ്ദത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നല്‍കി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് മൊട്ട ഗ്ലോബലിലേക്ക് എത്തുന്നത്.

Print Friendly, PDF & Email

Leave a Comment

More News