മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ വർഗീയത വളർത്തുന്നത് : സുരേന്ദ്രൻ കരിപ്പുഴ

വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി സൗത്ത് കളമശ്ശേരിയിൽ നടത്തിയ ജനകീയ പ്രതിരോധം സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്യുന്നു

കളമശ്ശേരി: ആർഎസ്എസുമായി മുഖ്യമന്ത്രി സമാവായത്തിലെത്തിയതിന്റെ ഫലമാണ് കേരളത്തിൽ സംഘപരിവാർ വളരാൻ കാരണമായത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ. കേരളത്തെ സംഘ് പരിവാറിന് പണയപ്പെടുത്താൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി എറണാകുളം ജില്ല കമ്മിറ്റി സൗത്ത് കളമശ്ശേരിയിൽ നടത്തിയ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി. മുഖ്യമന്ത്രി തൻ്റെ പദവി തന്നെ ആർഎസ്എസിന് അടിയറ വെച്ചതാണ് ഇന്നത്തെ പ്രസ്താവനയിലൂടെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങളെ നേരിടാൻ കൃത്യമായ വർഗീയത പ്രയോഗിക്കുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിന് യോഗ്യനല്ല എന്ന് വീണ്ടും തെളിയിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭരണപക്ഷ എംഎൽഎക്ക് പോലും മറുപടി കൊടുക്കാൻ വർഗീയത പ്രയോഗിക്കുന്ന മുഖ്യമന്ത്രി രാജിവച്ച് പുറത്തു പോകുന്നതാണ് നല്ലത് എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സദക്കത്ത് കെ എച്ച് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ജില്ലാ സെക്രട്ടറിമാരായ നിസാർ കളമശ്ശേരി, ഷബീർ എം ബഷീർ, ആലുവ മണ്ഡലം പ്രസിഡൻ്റ് റിയാദ് മുഹമദ്, കളമശേരി മണ്ഡലം പ്രസിഡൻ്റ് സിറാജുദ്ദീൻ, ജില്ലാ കമ്മിറ്റി അംഗം മേരി ജോസ്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൾ ബാസിത് തുടങ്ങിയവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News