തൊഴിലിനായി കേഴുന്ന കേരളം (ലേഖനം): ബ്ലെസ്സന്‍ ഹ്യൂസ്റ്റണ്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ ഉള്ള രണ്ടാമത്തെ സംഥാനമാണ്‌ നമ്മുടെ കേരളമെന്നെ ഈ അടുത്ത കാലത്തെ പുറത്തിറക്കിയ ഒരു സര്‍വേയില്‍ പറയുകയുണ്ടായി. 15 നും 29 നും വയസ്സിനിടയിലെ തൊഴിലില്ലായ്മയുടെ കണക്കാണ്‌ പുറത്തുവന്നിരിക്കുന്നത്‌. ഈ കണക്കനുസരിച്ച്‌ സ്ത്രീകളുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്കെ 47 ശതമാനവും പുരുഷന്‍മാരുടെ ഇടയില്‍ 19 ശതമാനവുമാണ്‌. സ്റ്റാറ്റിസ്റ്റിക്സ് ഓഫ്‌ ഇന്ത്യ നടത്തിയ വാര്‍ഷീക ആനുകാലിക ലേബര്‍ സര്‍വേയിലാണ്‌ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്‌. ബീഹാര്‍ ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ പുരുഷന്‍മാരുടെ തൊഴിലില്ലായ്മ നിരക്കാണ്‌ കേരളത്തിനൊപ്പം. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കില്‍ ഉത്തരാഖണ്ഡ്‌ തെലുങ്കാന എന്നീ സംഥാനങ്ങളാണ്‌ കേരളത്തിനൊപ്പം.

വിദ്യാസമ്പന്നരുടെ നാടായ കേരളത്തിലെ സ്ഥിതിയാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ വിദേശത്തു ജോലിചെയ്യുന്ന സംസ്ഥാനം കൂടിയാണ്‌ കേരളം. വിദേശത്തു തൊഴിലവസരം കിട്ടിയില്ലായിരുന്നെങ്കില്‍ ആ കണക്കു കൂടി കുട്ടിയാല്‍ ഇതിന്റെ എത്ര ഇരട്ടി വരുമായിരുന്നേനേം. അങ്ങനെ വന്നാല്‍ കേരളം സമ്പുര്‍ന്ന സാക്ഷരത എന്നപോലെ തൊഴിലില്ലായ്മയിലും നൂറു ശതമാനം വിജയം കൈവരിച്ചേനേം. എന്തുകൊണ്ട്‌ കേരളത്തില്‍ ഇത്രയധികം തൊഴിലില്ലായ്മയുണ്ടാകുന്നു. കേരത്തില്‍ തൊഴിലവസരങ്ങള്‍ വളരെ കുറവാണെന്നതാണ്‌ അതിനുള്ള ഉത്തരം. അതിനെ കരണമെന്താണെന്നെ ചോദിച്ചാല്‍ ഇവിടെ തൊഴില്‍ സ്ഥാപനങ്ങള്‍ ആവശ്യത്തിനില്ല എന്നതാണ്‌. ആവശ്യത്തിനെന്നല്ല അത്യാവശ്യത്തിനുപോലും ഇല്ല എന്ന്‌ പറയാം.

മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ തൊഴില്‍ അവസരങ്ങള്‍ കൊടുക്കാനായി എടുത്തുപറയുന്ന എത്ര വ്യവസായ സ്ഥാപനങ്ങളാണ്‌ കേരളത്തില്‍ ഇന്നുള്ളത്‌. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി എടുത്തുപറയത്തക്ക എത്ര വ്യവസായ സ്ഥാപങ്ങളാണ്‌ കേരളത്തില്‍ പുതുതായി തുടങ്ങിയത്‌. ഈ രണ്ട്‌ പതിറ്റാണ്ടായി കേരളത്തില്‍ നിന്ന്‌ തൊഴില്‍ തര്‍ക്കവും മറ്റുമായി ഇല്ലാതായതും മറ്റു സംസ്ഥാനങ്ങളിലേക്കെ പറിച്ചു നടപ്പെട്ടതുമായ വ്യവസങ്ങള്‍ നിരവധിയാണ്‌. വളരെയേറെ പേര്‍ക്ക്‌ തൊഴില്‍ നല്‍കിയിരുന്ന അപ്പോളോ ടയര്‍ ഫാക്ടറിയും ഒരു കാലത്ത്‌ കേരളത്തില്‍ ഏറ്റവുമധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന എഫ്‌ എ സിറ്റിയുടെ അവസ്ഥ ഇന്നെന്താണ്‌. തൊഴില്‍ തര്‍ക്കം മൂലം എഫ്‌എസിടി പൂട്ടിയപ്പോള്‍ സര്‍ക്കാരുകളുടെ അനാസ്ഥയും മാനേജ്മെന്റിന്‍ഡ്‌ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം അത്‌ പൂട്ടി കെട്ടേണ്ടി വന്നു. അതോടെ അനേകം ആളുകള്‍ക്ക്‌ തൊഴിലാണ്‌ നഷ്ടപ്പെട്ടത്‌. മൂന്നാലെ പതിറ്റാണ്ടിനു മുന്‍പേ കേരളത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യവസായ സ്ഥാപനമായിരുന്നു

ബിര്‍ളയുടെ പുനലൂര്‍ പേപ്പര്‍ മില്‍. അനേകം ആളുകള്‍ക്കെ തൊഴില്‍ നല്‍കുകയും അതുമായി ബന്ധപ്പെട്ട്‌ തൊഴില്‍ അവസരങ്ങള്‍ നല്‍കിയിരുന്ന ഒരു വ്യവസായ സ്ഥാപനമായിരുന്നു പുനലൂര്‍ പേപ്പര്‍ മില്‍. തൊഴില്‍ സംഘടനകളുടെ അനാവശ്യ അവകാശ സമരങ്ങളും തൊഴിലാളികളുടെ ആവശ്യമില്ലാത്ത നിസ്സകരണവും ലേബര്‍ വകുപ്പിന്റെ തണുത്ത സമീപനവും കാരണം ആ വ്യവസായ സ്ഥാപനം പൂട്ടികെട്ടി. വര്ഷങ്ങളോളം തൊഴിലാളികള്‍ സമരം ചെയ്യുകയുണ്ടായി. ഒടുവില്‍ എന്നന്നേക്കുമായി കമ്പനി പുട്ടുകയാണുണ്ടായത്‌. തൊഴില്‍ സംഘടനകള്‍ അവരെ കൈയുഴിയുകയും ചെയ്തതോടെ തൊഴിലാളികള്‍ അനാഥരായി. അവരില്‍ പലരും ജീവിക്കാന്‍ വേണ്ടി പിന്നീട്‌ ഭിക്ഷ വരെയെടുക്കുകയുണ്ടായി കൊടിക്കുന്നില്‍ സുരേഷ്‌ എം പി യായപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും തൊഴില്‍ സംഘടനകളുടെ പിടിവാശി കാരണം അത്‌ നടക്കാതെ പോയി.

തൊഴില്‍ നല്കാന്‍ കഴിയാത്തിടമായി കേരളം മാറിയെങ്കില്‍ അതിനു കാരണം പലതാണ്‌. തൊഴിലാളി സംഘാടനകളാണ്‌ അതില്‍ പ്രധാനികള്‍. ആരെങ്കിലുംഒരാള്‍ ഒരു വ്യവസായം തുടങ്ങാന്‍ പദ്ധതിയിട്ടാല്‍ അവരെ ഭയപ്പെടുത്തി അതിന്‌ തുരങ്കം വയ്ക്കാന്‍ രംഗത്ത്‌ വരുന്നവരാണ്‌ കേരളത്തിലെ ട്രെഡ്‌ യൂണിയനുകള്‍. വ്യവസായം തുടങ്ങുന്നതിനെ മുന്‍പേ തൊഴിലാളികളുടെ അവകാശങ്ങളില്‍ മുട്ട തര്‍ക്കമുന്നയിച്ചുകൊണ്ടാണ്‌ അവര്‍ അതിന്‌ തകര്‍ക്കുന്നത്‌. അത്‌ തൊഴിലാളികളോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച്‌ നേതാക്കളുടെ കീശ വീര്‍പ്പിക്കുകയും ഒപ്പം യൂണിയനുകളില്‍ ആള്‍ക്കാരെ ചേര്‍ക്കുകയുമാണ്‌ ലക്ഷ്യം.

മറ്റൊരു കൂട്ടര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്‌. കേരളത്തില്‍ ഒരു വ്യവസായം തുടങ്ങണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കൊടുക്കേണ്ടത്‌ കൊടുക്കണം. ഇല്ലെങ്കില്‍ചുവപ്പുനാടയില്‍ കുറുക്കി അത്‌ നീട്ടികൊണ്ടുപോകും. അത്‌ എത്രനാള്‍ വേണമെങ്കിലും. മിഥുനം എന്ന മോഹന്‍ലാല്‍ സിനിമയിലെപ്പോലെ ഉദ്യോഗസ്ഥര്‍ക്ക്‌ കോടുക്കേണ്ടത്‌ കൊടുത്താല്‍ ചുവപ്പു നാട വെളുപ്പാക്കാന്‍ അധിക സമയം വേണ്ട.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പ്രോത്സാഹനം ഒന്നും തന്നെയില്ലയെന്നതാണ്‌ മറ്റൊരു വസ്തുത. ചുരുക്കത്തില്‍ കേരളത്തില്‍ ഒരു വ്യാസായം തുടങ്ങുകയെന്നു പറഞ്ഞാല്‍ ഒട്ടകം സുജി കുഴല്‍ കൂടി കടക്കുന്നതിനേക്കാള്‍ പ്രയാസമാണ്‌. എന്നാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ തൊഴില്‍ സമരവും മറ്റു പ്രശ്ങ്ങളും ഇല്ലെന്നു മാത്രമല്ല സര്‍ക്കാരുകള്‍ വേണ്ടത്ര സഹകരണവും നല്‍കാറുണ്ട്‌. കേരളത്തില്‍ തുടങ്ങാന്‍ പദ്ധതിയിടുന്നവര്‍ പോലും മറ്റു സംസ്ഥാനങ്ങളിലേക്ക്‌ പോകുകയാണ്‌ ചെയ്യുന്നത്‌. ഏതാണ്ട്‌ മുന്നു ലക്ഷത്തിനുമേല്‍ കൂടുതല്‍ എന്‍ജിനിയറിങ്‌ ബിരുദക്കാർ ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നുണ്ട്‌. അവരില്‍ പത്തു ശതമാണിതു പോലും തൊഴില്‍ നല്കാന്‍ കേരളത്തിന്‌ കഴിയില്ല. അത്ര പരിതാപകരമാണ്‌ കേരളത്തിലെ തൊഴില്‍ മേഖല.

അപ്പോള്‍ കേരളത്തിലെ യുവാക്കള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങളിലേക്കും പോകാന്‍ നിര്‍ബന്ധിതരാകും. ഈ അവസ്ഥ വളരെ ഗുരുതരമാകാണ്‌ സാധ്യത. കാരണം സര്‍ക്കാര്‍ ഇതൊന്നും ഗാരവമായി എടുക്കുന്നില്ല. തൊഴിലാളി സംഘടനകള്‍ക്ക്‌ മേല്‍ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയുമാണ്‌. അങ്ങനെ പഠിക്കാന്‍ വേണ്ടി മാത്രമായി നമ്മുടെ സംസ്ഥാനം മാറിക്കൊണ്ടിരിക്കുന്നു എന്നുവേണം പറയാന്‍. താണതരം ജോലികള്‍ ചെയ്യാന്‍ മടിക്കുന്നവരാണ്‌ കുറേപ്പേര്‍ അവരുടെ ജോലി ബംഗാളികള്‍ ചെയ്യും. അല്ലാത്തവര്‍ തൊഴിലില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ചുരുക്കത്തില്‍ ഉപ്പുതൊട്ട്‌ കര്‍പ്പുരം വരെ മറ്റ്‌ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവരാണ്‌ മലയാളികള്‍ അതില്‍ തൊഴിലും ഉള്‍പ്പെടും.

Print Friendly, PDF & Email

Leave a Comment

More News