ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താനുള്ള ഇസ്രയേലിൻ്റെ പദ്ധതിക്കെതിരെ അമേരിക്ക

വാഷിംഗ്ടണ്‍: ഇറാൻ്റെ ആണവ പദ്ധതിക്കെതിരെ ഇസ്രയേൽ ആക്രമണം നടത്തുന്നതിനെ അമേരിക്ക പിന്തുണയ്ക്കുന്നില്ലെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ വ്യക്തമാക്കി.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അത്തരമൊരു നീക്കത്തെ പിന്തുണയ്ക്കാനുള്ള സാധ്യതയ്ക്ക് ബൈഡന്‍ നേരിട്ട് “ഇല്ല” എന്ന്
മറുപടി നല്‍കിയെങ്കിലും, അടുത്തിടെ നടന്ന ഇറാൻ്റെ മിസൈൽ ആക്രമണത്തോട് പ്രതികരിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഈ നിലപാടിനോട് യോജിക്കുകയും, ഇറാൻ അവരുടെ പ്രവർത്തനങ്ങൾക്ക് “കടുത്ത പ്രത്യാഘാതങ്ങൾ” നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.

ഇസ്രായേലിൻ്റെ സുരക്ഷ ഉറപ്പാക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതിന് അവരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇരുവരും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News