സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നസ്റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: അന്തരിച്ച ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസൻ നസ്‌റല്ലയുടെ മരുമകൻ ഹസൻ ജാഫർ ഖാസിർ ഉൾപ്പെടെ രണ്ട് ലെബനീസ് പൗരന്മാർ ദമാസ്‌കസിലെ മസ്‌സെ വെസ്റ്റേൺ വില്ലാസ് പരിസരത്തുള്ള വസതിക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ബുധനാഴ്ച ഹിസ്ബുള്ളയും ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് നേതാക്കളും പതിവായി വരുന്ന മൂന്ന് നില കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് സിറിയക്കാരല്ലാത്തവരടക്കം മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ നിന്നാണ് ആക്രമണം ആരംഭിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ 27 നാണ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ശക്തമായ വ്യോമാക്രമണത്തിൽ ഇസ്രായേൽ നസ്റല്ലയെ വധിച്ചത്.

ബുധനാഴ്ചത്തെ ആക്രമണം ഈയാഴ്ച പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ ഇസ്രായേൽ വ്യോമാക്രമണമാണ്. ചൊവ്വാഴ്ച രാവിലെ, ബുധനാഴ്ച നടന്ന ആക്രമണ സ്ഥലത്തു നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള ഒരു സൈറ്റിനെ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ ഒരു പത്രപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News