ബംഗ്ലാദേശില്‍ ദുർഗാ പൂജ ആഘോഷങ്ങൾക്ക് നിയന്ത്രണം; നമസ്ക്കാര സമയത്ത് എല്ലാവരും നിശ്ശബ്ദത പാലിക്കണം

ധാക്ക: ബംഗ്ലാദേശിലെ ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്ക് ഈ വർഷം ഇടക്കാല സർക്കാരും ചില മുസ്ലീം ഗ്രൂപ്പുകളും പല പ്രദേശങ്ങളിലും അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. നമസ്‌കാര വേളയിൽ നിശബ്ദത പാലിക്കാനും ആഘോഷങ്ങൾ തുടരുന്നതിന് ‘ജിസ്‌യ’ എന്നറിയപ്പെടുന്ന 5,00,000 രൂപ നൽകാനും സംഘാടക സമിതികളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള വിഗ്രഹ നശീകരണത്തിൻ്റെയും കവർച്ചയുടെയും ഒരു പരമ്പരയെ തുടർന്നാണ് ഈ സംഭവവികാസങ്ങൾ.

സെപ്തംബർ അവസാനത്തിൽ, ഉത്സവം ആഘോഷിക്കാൻ 5,00,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം ദുർഗാ പൂജാ കമ്മിറ്റികൾക്ക് ഭീഷണി കത്തുകൾ ലഭിച്ചിരുന്നു. ഖുൽനയിലെ ഡാകോപ് പ്രദേശത്തെ നിരവധി ഹിന്ദു ക്ഷേത്രങ്ങൾ ഈ കത്തുകൾ ലഭിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു.

കഴിഞ്ഞ മാസം, മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പുറപ്പെടുവിച്ച ഒരു ഉപദേശത്തില്‍, ആസാനും നമസ്‌കാരസമയത്തും സംഗീതോപകരണങ്ങളും ശബ്ദ സംവിധാനങ്ങളും ഓഫ് ചെയ്യണമെന്ന് പൂജാ കമ്മിറ്റികളോട് അഭ്യർത്ഥിച്ചു. ക്രമസമാധാന യോഗത്തിന് ശേഷം ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ലഫ്റ്റനൻ്റ് ജനറൽ (റിട്ട) എംഡി ജഹാംഗീർ ആലം ചൗധരിയുടേതാണ് ഉപദേശം.

ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാരിൻ്റെ പതനത്തിനുശേഷം ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങളുടെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പുതിയ ഭരണകൂടം തറപ്പിച്ചുപറയുന്നു. സുരക്ഷാ പ്രശ്‌നങ്ങളാണ് ദുർഗാപൂജ ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ആരാധകർക്ക് ആഘോഷിക്കാൻ ഇനിയും അവസരമുണ്ടെന്ന് മുതിർന്ന സർക്കാർ അംഗങ്ങൾ ഉറപ്പിച്ചു പറയുന്നു.

“ഇത് തികച്ചും വിചിത്രമാണ്. ദുർഗ്ഗാപൂജയെ എതിർക്കുന്ന ഒരു ചെറിയ കൂട്ടരുണ്ടാകാം, പക്ഷേ കാലങ്ങളായി ഇവിടെ ഇത് ഒരു പ്രശ്നവുമില്ലാതെ ആഘോഷിക്കുന്നു. ആഘോഷിക്കാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് തീർച്ചയായും അവസരമുണ്ട്. ഇതിൽ സംശയം വേണ്ട,” ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈൻ അടുത്തിടെ ഒരു ചർച്ചയിൽ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News