ഡോ. സൈനുദീൻ പട്ടാഴിക്ക് അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം

ഒരു ചെറു ഗ്രഹത്തിനു (പട്ടാഴി ഗ്രഹം 5178 ) പേരു ലഭിച്ച ആദ്യത്തെ മലയാളി ശാസ്ത്ര, പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സൈനുദീൻ പട്ടാഴി ആണെന്ന് അംഗീകരിച്ചുകൊണ്ട് അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടി. സ്വന്തം പേരിനു പകരം ജനിച്ച ഗ്രാമത്തിന്റെ പേര് നൽകിയാൽ മതിയെന്ന അപേക്ഷ മാനിച്ചിട്ടാണ് നാസയും, ഇന്റർനാഷണൽ അസ്ട്രോണോമിക്കൽ യൂണിയനും ചേർന്ന് 2008 ൽ 8 കിലോമീറ്റർ വിസ്തൃതിയുളള ഒരു ചെറു ഗ്രഹത്തിന് പട്ടാഴി ഗ്രഹം 5178 എന്ന പേര് നൽകിയത്.

ഇന്ത്യയിൽ ഇതുവരെ ഗ്രഹത്തിന് പേര് ലഭിച്ച 17 പേരിൽ 16 പേരും സ്വന്തം പേരിലാണ് ഗ്രഹം നേടിയത്. ഭാരതത്തിലെ ഒരു ഗ്രാമത്തിന്റെ പേര് ശൂന്യാകാശത്തിലെ ഒരു ഗ്രഹത്തിനെ പേര് നൽകുന്നത് ചരിത്രത്തിൽ ആദ്യമായാണ്. യൂ.പി.എസ്.സി, പി.എസ്.സി അടക്കമുള്ള പരീക്ഷകളിൽ കേരളത്തിൽ ഗ്രഹത്തിന് പേര് ലഭിച്ച ആദ്യ വ്യക്തിയെന്ന ചോദ്യത്തിന് പലരും തലശ്ശേരി സ്വദേശിയായ വൈനു ബാപ്പുവാണ് എന്ന ഉത്തരം എഴുതുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ ജന്മസ്ഥലം ചെന്നൈയാണ്. മലയാളിയുടെ മകനാണെങ്കിലും അദ്ദേഹം ജനിച്ചതും വളർന്നതും പഠിച്ചതും ചെന്നൈയിലാണ്. ഈ വസ്തുത അമേരിക്കൻ ശാസ്ത്ര സമൂഹം അംഗീകരിച്ചിട്ടുണ്ട്.

20 പുസ്തകങ്ങളുടെ രചയിതാവായാ ഡോ. സൈനുദീൻ പട്ടാഴി 6 പേറ്റന്റ് നേടിയിട്ടുണ്ട്. 25 വർഷമായി ശാസ്ത്ര, പരിസ്ഥിതി ഗവേഷണങ്ങൾ, പരിസ്ഥിതി സാക്ഷരതാ പ്രവർത്തനങ്ങൾ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News