ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ ഇസ്രയേലിൻ്റെ റിഫൈനറികളും ഗ്യാസ് ഫീൽഡുകളും തകര്‍ക്കുമെന്ന് ഇറാൻ കമാൻഡർ

ടെഹ്‌റാൻ: “ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍” ഇസ്രായേലിൻ്റെ എല്ലാ റിഫൈനറികളിലും ഗ്യാസ് ഫീൽഡുകളിലും തകര്‍ക്കുമെന്ന് മുതിർന്ന ഇറാനിയൻ സൈനിക കമാൻഡർ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി.

“അധിനിവേശക്കാർ എന്തെങ്കിലും തെറ്റ് വരുത്തിയാൽ, ഞങ്ങൾ അവരുടെ എല്ലാ ഊർജ്ജ സ്രോതസ്സുകളും, സ്റ്റേഷനുകളും, റിഫൈനറികളും, ഗ്യാസ് ഫീൽഡുകളും തകര്‍ക്കും,” ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിൻ്റെ (IRGC) ഡെപ്യൂട്ടി കമാൻഡർ അലി ഫദവിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച ഇസ്രയേലിലെ ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുള്ള പ്രതികാരമായി ഇറാൻ്റെ എണ്ണ ശുദ്ധീകരണശാലകളും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുമെന്ന് ഇസ്രായേൽ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ഫദവിയുടെ പരാമർശം.

ഹമാസ് പൊളിറ്റ്ബ്യൂറോ ചീഫ് ഇസ്മായിൽ ഹനിയേ, ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്‌റല്ല, സീനിയർ ഐആർജിസി കമാൻഡർ അബ്ബാസ് നിൽ എന്നിവരെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പ്രതികാരമായി ചൊവ്വാഴ്ച രാത്രി ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളിൽ ഇറാൻ 180 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു.

അമേരിക്കയുടെ പിന്തുണയോടെയാണ് ലെബനീസ്, പലസ്തീൻകാർക്കെതിരെയുള്ള ആക്രമണങ്ങൾ ഇസ്രായേല്‍ നടത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News