അഹ്ദലിയ്യയും അനുസ്മരണ സംഗമവും ഇന്ന്(ശനി) മർകസിൽ

കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യയും അനുസ്മരണ സംഗമവും ഇന്ന്(ശനി) നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും സുന്നി പ്രാസ്ഥാനിക ചലനങ്ങളുടെയും നേതൃത്വമായിരുന്ന താജുൽ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാൾ, വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി, സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എ പി മുഹമ്മദ് മുസ്‌ലിയാർ, നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ, പടനിലം ഹുസൈൻ മുസ്‌ലിയാർ എന്നിവരെ ചടങ്ങിൽ അനുസ്മരിക്കും.

പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിക്കുന്ന ചടങ്ങ്‌ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ വൈകുന്നേരം ഏഴിന് ആരംഭിക്കും. മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. നൗശാദ് സഖാഫി കൂരാറ പ്രഭാഷണം നടത്തും.
മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന മഹ്ളറത്തുൽ ബദ്‌രിയ്യ സദസ്സിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നൽകും. വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പി സി അബ്ദുല്ല ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, ഹനീഫ് സഖാഫി ആനമങ്ങാട്, അബൂബക്കർ സഖാഫി പന്നൂർ, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫി കൈപ്രം, അബ്ദുല്ല സഖാഫി മലയമ്മ സംബന്ധിക്കും.
Print Friendly, PDF & Email

Leave a Comment

More News