ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ സംഗമ ഭൂമിയായി തിരുവല്ല സെന്റ് തോമസ് നഗർ

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യുവജനോത്സവം വിണ്ടും ചരിത്രത്തില്‍ ഇടം പിടിച്ചു. ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ സംഗമ ഭൂമിയായി സഭാ ആസ്ഥാനമായ തിരുവല്ല സെന്റ് തോമസ് നഗർ മാറി. 40 ദിവസം നീണ്ട് നിന്ന പ്രാർത്ഥന ചങ്ങലയ്ക്ക് ശേഷമാണ് യുവജനോത്സവം തുടക്ക മായത്.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സിനഡ് സെക്രട്ടറി ജോഷ്വാ മോർ ബർണബാസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.ലഹരിക്കും മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ യുവശക്തി തെളിയിക്കപ്പെടെണമെ ന്നും രാഷ്ട്ര പുനർനിർമ്മാണത്തിൽ യുവ സമൂഹം പങ്കാളികളാകണമെന്നും പാർലമെൻ്റ് അംഗം ഡോ. ​​ശശി തരൂർ ആഹ്വാനം ചെയ്തു.ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കാഠ്മണ്ഡു അതിരൂപത ആർച്ച് ബിഷപ്പ് ടൈറ്റസ് മോർ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ,ആന്റോ ആന്റണി എംപി, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് മാനേജർ ഫാദർ സിജോ പന്തപള്ളിൽ,യുവജന വകുപ്പ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഡീക്കൻ ഫാദർ പോൾ കെ സാമുവൽ എന്നിവർ പ്രസംഗിച്ചു.ഇതിഹാസ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്യ സംഗീത ശുശൂഷയ്ക്ക് നേതൃത്വം നല്‍കി.

വിവിധ രൂപതകളിൽ നിന്നും നൂറ് കണക്കിന് യുവതി യുവാക്കൾ പരമ്പരാഗത വേഷത്തിൽ അണി നിരന്നപ്പോൾ അത് ഒരു കൗതുക കാഴ്ച കൂടിയായി.

അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന യുവജനോത്സവം 13ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം സമാപിക്കും. വിവിധ സെഷനുകൾക്ക് ബിഷപ്പുമാര്‍ ഉൾപ്പെടെയുള്ള വൈദീക സംഘം നേതൃത്വം നല്‍കുന്നു.

Print Friendly, PDF & Email

Leave a Comment

More News