നാം അധിവസിക്കുന്ന ഭൂമി വരുംതലമുറയ്ക്ക് പരിശുദ്ധിയോടെ കൈമാറണം: ലയൺ ജേക്കബ് ടി നീണ്ടിശ്ശേരി

എടത്വ: നാം അധിവസിക്കുന്ന ഭൂമിയിലെ വായുവും ജലവും വരുംതലമുറയ്ക്ക് പരിശുദ്ധിയോടെ കൈമാറണമെന്ന് ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി പ്രസ്താവിച്ചു. തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 36-ാം വിദ്യാരാഞ്ജി യജ്ഞത്തിന്റെ ഭാഗമായി നടത്തിയ പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയ്ക്ക് എടത്വയിൽ നല്‍കിയ സ്വീകരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിന്നു അദ്ദേഹം.

തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര കടവിൽ നിന്നും എടത്വ സെൻ്റ് ജോർജ്ജ് ഫൊറോന പള്ളി കടവിലേക്കുള്ള ജല യാത്ര ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഫ്ളാഗ് ഓഫ് ചെയ്തു. ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ നീലകണ്‌ഠരര് ആനന്ദ് പട്ടമന അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം ഭരണ സമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ ,ഗിരിജ അന്തർജനം, അശ്വതി അജികുമാർ, ജൂനാ അജികുമാർ, ജ്യോതി പ്രസാദ്, പത്മജ പുരുഷോത്തമൻ, മഞ്ചു പ്രസാദ് എന്നിവർ പ്രസംഗിച്ചു.

എടത്വ പള്ളി കടവിൽ എത്തിച്ചേർന്ന 50 അംഗ സംഘത്തെ എടത്വ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി. ഇടിക്കുള, കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ്, പുന്നപ്ര ജോർജിയൻ സംഘം പ്രസിഡന്റ് ബിനോയി ജോസഫ്, സെക്രട്ടറി കെ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.

തുടര്‍ന്ന്‌ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം 3:30ന് മഴമിത്രത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ പഠന ശിബിരം എടത്വ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

തിരുപനയനൂർകാവ് ക്ഷേത്രം ഉത്സവ സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ കൺവീനറും കേന്ദ്ര സർക്കാർ വനമിത്ര അവാർഡ് ജേതാവുമായ ജി രാധാകൃഷ്ണന്‍ പഠന ശിബിരത്തിന് നേതൃത്വം നല്‍കി. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ വൈസ് പ്രസിഡന്റ് മോഡി കന്നേൽ, കെ ജയചന്ദ്രന്‍, റോണി കൊഴുപ്പക്കളം, വിൽസൺ കടുമത്തിൽ, ജോർജ്ജിയൻ സംഘം ട്രഷറർ കുഞ്ഞുമോൻ മുണ്ടുവേലിൽ, ജോബിൻ മണലേൽ , ടിസൺ മുണ്ടുവേലിൽ എന്നിവർ പ്രസംഗിച്ചു. മഴമിത്രത്തിൽ എത്തിയ സംഘത്തെ ആന്റപ്പൻ അമ്പിയായത്തിന്റെ മകൻ ഏബൽ ആന്റപ്പൻ, സഹോദരന്‍ അനിൽ ജോർജ്ജ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഗുരുകുല വിദ്യാഭ്യാസ രീതിയിൽ 3-ാം ക്ലാസ് മുതൽ പ്രെഫഷണൽ കോഴ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾ വിദ്യാരാഞ്ജി യജ്ഞത്തിൽ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News