ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അമ്മ സാവിത്രി ദേവിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അമ്മ സാവിത്രി ദേവി (80) വീണ്ടും രോഗബാധിതയായതിനെത്തുടര്‍ന്ന് ജോളി ഗ്രാൻ്റ് ആശുപത്രിയില്‍ (ഉത്തരാഖണ്ഡ്) പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. സാവിത്രി ദേവിയെ ആശുപത്രിയിലെ പ്രത്യേക വാർഡിലാണ് പരിചരിക്കുന്നത്.

ഇതിനുമുമ്പ്, അവരുടെ ആരോഗ്യം പലതവണ വഷളാകുകയും പലപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വർഷം ജൂണിലും ആരോഗ്യനില വഷളായപ്പോൾ ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഉത്തരാഖണ്ഡിലെ യംകേശ്വര് ബ്ലോക്കിലെ പഞ്ചൂർ ഗ്രാമത്തിലാണ് മകളോടൊപ്പം സാവിത്രി ദേവി താമസിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അമ്മയുടെ ആരോഗ്യകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധാലുവാണ്. ഇടയ്ക്കിടെ അവരുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. മകൻ മുഖ്യമന്ത്രിയായിട്ടും ജീവിതശൈലിയിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെ തന്റെ സ്വന്തം ഗ്രാമത്തില്‍ ലളിത ജീവിതം നയിക്കുകയാണ് സാവിത്രി ദേവി.

Print Friendly, PDF & Email

Leave a Comment

More News