ഡോ. സൈനുദീൻ പട്ടാഴി സിനിമാ രംഗത്തും

പ്രശസ്ത ശാസ്ത്ര, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സൈനുദീൻ പട്ടാഴി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് “സ്വച്ഛന്ദമൃത്യു.” ദേശീയ അവാർഡ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഒക്ടോബർ അവസാന വാരം എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യും.

ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, ഡോ. സൈനുദീൻ പട്ടാഴി, ജയകുമാർ, കോട്ടയം സോമരാജ്, ഖുറേഷി ആലപ്പുഴ, അഷ്റഫ് നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. സുധിന്‍ലാല്‍, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-ദീപു എസ് കുമാർ, കല-സാബു എം രാമൻ, മേക്കപ്പ്-അശ്വതി, വസ്ത്രാലങ്കാരം – വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു കലഞ്ഞൂർ, സ്റ്റിൽസ് – ശ്യാം ജിത്തു, ഡിസൈൻ – സൂരജ് സുരൻ.

ഡോ. സൈനുദീൻ പട്ടാഴി നടത്തിയ ഗവേഷണങ്ങളുടെയും, പരിസ്ഥിതി സാക്ഷരതാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ 2008 ൽ നാസയും ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ യൂണിയനും ചേർന്ന് ഒരു ചെറു ഗ്രഹത്തിന് “പട്ടാഴി ഗ്രഹം 5178 ” എന്ന് നല്‍കിക്കൊണ്ട് അദ്ദേഹത്തെ ആദരിച്ചിരുന്നു. കേരളത്തിൽ ഒരു ചെറു ഗ്രഹത്തിന് പേര് ലഭിച്ച ആദ്യ വ്യക്തി ഡോ. സൈനുദീൻ പട്ടാഴി ആണെന്ന് അംഗീകരിച്ചുകൊണ്ട് അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ അദ്ദേഹം സ്ഥാനം പിടിച്ചു. 20 പുസ്തകങ്ങൾ പ്രസിദ്ധികരിച്ചിട്ടുള്ള ഡോ. പട്ടാഴി ആറു പേറ്റന്റുകൾ നേടിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News