ഇസ്ലാമാബാദ്: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ്റെ സുപ്രധാന സെഷനിൽ പങ്കെടുക്കുന്ന പ്രമുഖർക്കുള്ള ബഹുമാനാർത്ഥം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചൊവ്വാഴ്ച അത്താഴ വിരുന്ന് സംഘടിപ്പിച്ചു.
കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് ഗവൺമെൻ്റ് (CHG) യുടെ നിലവിലെ ചെയർ എന്ന നിലയിൽ, പങ്കെടുത്ത അതിഥികളെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കറിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ഹസ്തദാനം ചെയ്യുകയും ചെയ്തു. ഇന്ന് പാക്കിസ്ഥാനിൽ എത്തിയ ജയശങ്കറിൻ്റെ ഈ സന്ദർശനം ഏകദേശം ഒരു ദശാബ്ദത്തിനിടെ ഇതാദ്യമാണ്.
ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. 11 വർഷത്തിന് ശേഷം ഒരു ചൈനീസ് പ്രധാനമന്ത്രി നടത്തുന്ന ആദ്യ പാക്കിസ്താന് സന്ദർശനമാണിത്.
ചൈന, റഷ്യ, ബെലാറസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് അവരുടെ പ്രധാനമന്ത്രിമാരും ഇറാൻ്റെ പ്രഥമ വൈസ് പ്രസിഡൻ്റ് മുഹമ്മദ് റെസ അരേഫും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു.