കുറുനാഴി കൊണ്ട് കടൽജലം അളക്കുന്ന കുശവന്റെ ശാസ്ത്രമോ ബിഗ്ബാംഗ് ? (ലേഖനം): ജയൻ വർഗീസ്

ആടും തേക്കും മാഞ്ചിയവും വിറ്റഴിഞ്ഞ കേരളത്തിലെ മണ്ണിൽ അതിവേഗം വിറ്റഴിയുന്ന ഒരു പുതിയ ഉൽപ്പന്നമാണ്സ്വതന്ത്ര ചിന്ത എന്ന പേരിലറിയപ്പെടുന്ന തികച്ചും സ്വതന്ത്രമല്ലാത്ത ചിന്ത. യാതൊരു പുത്തൻ ചിന്തയുംരൂപപ്പെടുന്നത് നിലവിലുള്ള ചിന്തകളുടെ പഴയ ഉറയുരിഞ്ഞ്‌ പുതുക്കാം പ്രാപിക്കുമ്പോളാണ് എന്നത് കൊണ്ട്തന്നെ സ്വതന്ത്ര ചിന്ത എന്ന പേരിനു പകരം നവീന ചിന്ത എന്നാക്കിയിരുന്നെങ്കിൽ അത് കൂടുതൽലോജിക്കലായി അനുഭവപ്പെടുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.

ഭരണ വൈകല്യങ്ങളും പ്രകൃതി ദുരന്തങ്ങളും ധാർമ്മിക അപചയങ്ങളും കൊണ്ട് വീർപ്പു മുട്ടിക്കഴിയുന്ന ഒരു അനാഥകൂട്ടമാണ് കേരളത്തിലെ ജനത എന്നത് കൊണ്ട് കൂടിയാവാം ഏതിലാണ്‌രക്ഷ എന്ന ആകുലതയോടെഎവിടെയും ജനം ഓടിക്കൂടുന്നത് എന്ന് വിലയിരുത്താവുന്നതാണ്.

പുതിയ രക്ഷകനായി ലോകത്താകമാനവും ശാസ്ത്രം അവതരിച്ചു കഴിഞ്ഞ വർത്തമാനാവസ്ഥയിൽ ആ പേരിൽ എഴുന്നള്ളിച്ചു കൊണ്ടുവരുന്ന എന്തും എളുപ്പം വിറ്റഴിക്കാനാവുന്നു എന്നതിനാലാവണം ഇക്കൂട്ടരുടെ കൂടെ ജനംആർത്തു വിളിക്കുന്നത്. അതുകൊണ്ടുതന്നെ സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ വേഷം കെട്ടിയിറങ്ങിയിട്ടുള്ള പലപ്രമുഖരും ഇതിന്റെ പ്രചാരകരായി മാറിക്കഴിഞ്ഞു.

ബഹുമാന്യനായ സ്റ്റീഫൻ ഹോക്കിങ്‌സ് പുറത്തുവിട്ട നിർ ദൈവ സിദ്ധാന്തത്തിന്റെ ഏറ്റു പാടലുകാരായി സ്വയം മാറിക്കൊണ്ടാണ് ഇവരുടെ വലിയ പ്രചരണങ്ങൾ. ദ്രവ്യവും ഊർജ്ജവും സമയവും ഒത്തു ചേർന്ന ഒരവസ്ഥയിൽപ്രപഞ്ചം സംഭവിച്ചു എന്നതിനാൽ അവിടെ ഒരു ദൈവത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നതാണ്ഹോക്കിങ്സിന്റെ നിർ ദൈവ സിദ്ധാന്തം. ഇതോടൊപ്പം 1380 കോടി കൊല്ലങ്ങൾക്കു മുൻപ് ഒന്നുമില്ലായ്മയിൽനിന്ന് പ്രപഞ്ചമുണ്ടായി എന്നും ശാസ്ത്രം വിശദീകരിച്ചു.

ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലുമുണ്ടാവുമോ എന്ന യഥാർത്ഥ മനുഷ്യന്റെ സാര സംശയങ്ങൾ മുൾമുനകളായി നീണ്ടുവന്നപ്പോൾ അവിടെ ഒരു സിങ്കുലാരിറ്റി ഉണ്ടായിരുന്നു എന്ന് സമ്മതിക്കേണ്ടി വന്നു. ഒരുപ്രോട്ടോണിനേക്കാൾ ചെറിയ ഒന്നായി സർവ്വ പ്രപഞ്ചത്തെയും ഉള്ളിലൊതുക്കി അതങ്ങനെ നിൽക്കുമ്പോൾനമ്മുടെ സ്റ്റീഫൻ ഖോക്കിങ്സ് പറഞ്ഞ ദ്രവ്യവും ഊർജ്ജവും സമയവും ഒത്തു വന്നു. പിന്നെ ദൈവമെന്തിന് ? മുൻപിൻ നോക്കാതെ ഒരൊറ്റപ്പൊട്ടൽ. പൊട്ടൽ എന്ന വാക്കു പഴയതാണ് . ഇപ്പോൾ വികാസം എന്നാണ് പുത്തൻഭാഷ്യം.

വസ്തുവിന് സ്ഥിതി ചെയ്യാൻ വസ്തുവിനും മുൻപേ ഇടം വേണമായിരുന്നില്ലേ എന്ന ചോദ്യം വന്നപ്പോൾ അവിടെ ശൂന്യാകാശം ഉണ്ടായിരുന്നു എന്ന് സമ്മതിച്ചു. ഈ സമ്മതിക്കലിലൂടെ ബിഗ്‌ബാംഗിന് മുൻപ് വെറും 00 ആയിടുന്നു എന്ന വാദത്തിനു പ്രസക്തി തന്നെയും നഷ്ടപ്പെട്ടു.. എന്തുകൊണ്ടെന്നാൽ പ്രപഞ്ച ഭാഗമല്ലാത്ത ഒന്നും പ്രപഞ്ചത്തിലില്ലല്ലോ ? സിങ്കുലാരിറ്റിയും ശൂന്യാകാശവും പ്രീ പ്രപഞ്ചങ്ങളായി ഉണ്ടായിരുന്നുവെങ്കിലുംശാസ്ത്രീയമായി അളന്നു തിട്ടപ്പെടുത്തിയിട്ടാണ് മഹാ വികാസത്തിന്റെ കാലം നിശ്ചയിച്ചിട്ടുള്ളത്. വസ്തുക്കളിൽനിന്ന് വരുന്നപ്രകാശത്തിന്റെ പഴക്കം അളന്നളന്നു പിന്നോട്ട് പോയിപ്പോയി ഈ പോക്ക് ഇനിപ്പോകാൻ ഇടമില്ലഎന്ന അവസ്ഥയിലെത്തുമ്പോൾ ആ വസ്തുവിലേക്കുള്ള ദൂരവും കാലവും കണക്കു കൂട്ടിയെടുക്കുന്നു. ഇപ്രകാരംപ്രകാശത്തിന് എത്തിച്ചേരാൻ നമ്മുടെ ചന്ദ്രനിലേക്ക് ഒന്നര സെക്കണ്ടും ചൊവ്വയിലേക്ക് മൂന്നു മിനിറ്റുംസൂര്യനിലേക്കു എട്ടു മിനിറ്റും വ്യാഴത്തിലേക്കു മുപ്പത്തി മൂന്നു മിനിറ്റും ശനിയിലേക്ക് അറുപത്തി ഏഴ് മിനിറ്റുംവേണ്ടി വരുമെന്ന് കിറു കൃത്യമായി നമ്മുടെ ശാസ്ത്രം കണക്കു കൂട്ടിയെടുത്തിരിക്കുന്നു !

ഒരു വസ്തുവിൽ നിന്ന് പുറപ്പെടുന്ന പ്രകാശം സെക്കൻഡിൽ ഒരു ലക്ഷത്തി എൺപത്താറായിരം മൈൽ വീതംസഞ്ചരിച്ച് നമ്മളിലെത്തുമ്പോളാണ് അതിനെ നാം കാണുന്നത്. ഈ സമയത്തെ ഗുണിച്ചപഗ്രഥിച്ച്വസ്തുവിലേക്കുള്ള ദൂരം കണക്കാക്കുന്നു. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഒന്നര സെക്കൻഡ് കൊണ്ട്നമ്മളിലെത്തുന്നുണ്ട് എന്നതിനെ അപഗ്രഥിച്ചിട്ടാണ് ചന്ദ്രനിലേക്കുള്ള ദൂരം രണ്ടു ലക്ഷത്തി മുപ്പത്താറായിരംമൈൽ ആണെന്ന് നമ്മൾ കണ്ടെത്തിയിട്ടുള്ളത്.

ഇപ്രകാരം തന്നെ നമ്മൾ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള പ്രകാശം നമ്മളിൽ എത്തിയിട്ട് 1380 കോടികൊല്ലങ്ങളായി എന്നതിനാലും അതിനേക്കാൾ പഴക്കമേറിയ പ്രകാശം പ്രസരിപ്പിക്കുന്ന പ്രതിഭാസങ്ങൾ വേറേ കണ്ടെത്തിയിട്ടില്ല എന്നതിനാലുമാണ് പ്രപഞ്ചമുണ്ടായത് അത്രയും കൊല്ലങ്ങൾക്കു മുൻപായിരുന്നു എന്നമുൻവിധി പ്രഖ്യാപനം ശാസ്ത്രം പുറത്തു വിട്ടത്. അതിൽ അൽപ്പം വസ്തുത ഉണ്ട് എന്ന് സമ്മതിക്കുമ്പോളുംഅതായിരുന്നു പ്രപഞ്ച ഉൽപ്പത്തി എന്ന് പറയുന്നതിൽ യുക്തിയുണ്ടോ ?

കണ്ടെത്തിയ പ്രകാശം അത്രയും ദൂരെ ആണെന്ന് പറയുമ്പോൾപ്പോലും കണ്ടെത്താത്ത പ്രകാശത്തിനു ഹേതുവായ വസ്തുക്കൾ അതിനും അപ്പുറത്ത് ഉണ്ടായിരിക്കാമല്ലോ ? അവ ബിഗ്‌ബാംഗ് പോയിന്റിനും പിന്നിലായിരിക്കാം എന്നതിനാൽത്തന്നെ അവിടെ നിന്നുള്ള പ്രകാശം ഇക്കാലമത്രയും സഞ്ചരിച്ചിട്ടും ഇവിടെ എത്തിയിട്ടുണ്ടാവില്ലഎന്നതാവില്ലേ ശരി ? നാം അത് കാണുന്നില്ല എന്നത് കൊണ്ടുമാത്രം അതവിടെ ഉണ്ടാവില്ല എന്ന് പറയുന്നത്ശരിയാണോ ? നമ്മളറിയുന്ന പ്രകാശവും അതിന്റെ കാലവും ബിഗ്‌ബാംഗിനെ ചുറ്റിപ്പറ്റി ഉള്ളത് മാത്രമാകയാൽഅതിനും മുൻപ് ഒന്നുമില്ലായിരുന്നു എന്നും എല്ലാം വെറും 00 ആയിരുന്നു എന്ന് തട്ടിവിടുന്നതിനു മുൻപ്അതിനെപ്പറ്റി നമുക്കറിയില്ല എന്ന് പറയുന്നതല്ലേ കൂടുതൽ ശരി ?

ഇവിടെയാണ് കുറുനാഴിയിൽ കടൽജലം അളക്കുന്ന കുശവന്റെ ശാസ്ത്രം പ്രസക്തമാവുന്നത്. തന്റെ കുറുനാഴി കൊണ്ടളക്കുമ്പോൾ കടൽ ജലത്തിന്റെ അളവ് ഇത്രയാണ് എന്ന് കുശവൻ പറയുന്നു. കേട്ട് നിൽക്കുന്ന നമ്മൾക്ക്തല കുലുക്കി സമ്മതിക്കുകയാലല്ലാതെ വേറൊരു ചോയിസുമില്ല . കുശവന്‌ കടൽ ജലമേളക്കാൻ ഒരു കുരുനാഴിയെങ്കിലും കൈയിലുള്ളപ്പോൾ അത് പോലും കയ്യിലില്ലാത്ത നമ്മൾക്ക് വേറെന്തു ഗതി ?

ഈ അളവിനെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് ഇന്നുള്ള സകല സിദ്ധാന്തങ്ങളും അടയാളപ്പെടുത്തിയിട്ടുള്ളത്എന്നതിനാൽ നമ്മുടെ സ്വതന്ത്ര ചിന്തകരും ഈ പാത തന്നെയാണ് പിന്തുടരുന്നത് എന്നു കാണാം. അത്കൊണ്ടാണ് തങ്ങൾ ശരിയും മറ്റുള്ളതെല്ലാം തെറ്റും എന്ന ആശയത്തിൽ അവർ അടി പിണയുന്നത്.

പുതിയൊരു സംവാദ സംസ്ക്കാരത്തിന് തിരി കൊളുത്തി എന്നും, പരിഷ്കൃത ജനാധിപത്യ സമൂഹമാണ് തങ്ങൾഎന്നും അവകാശപ്പെട്ടു കൊണ്ട് സ്വതന്ത്ര ചിന്തകർ എന്ന മേലെഴുത്തോടെ കേരളത്തിൽ വേര് പിടിച്ചു വളരുന്നഇക്കൂട്ടരുടെ ചിന്തകൾ യഥാർത്ഥത്തിൽ സ്വതന്ത്രമാണോ ? മനുഷ്യ നന്മയെ ലക്‌ഷ്യം വച്ചകൊണ്ടുള്ള സാമൂഹ്യപരിഷ്‌ക്കാരങ്ങൾക്ക് ഇവരുടെ പ്രവർത്തനങ്ങൾ സഹായകമാവുന്നുണ്ടോ ? വസ്തു നിഷ്ഠമായ ചിന്താവിശകലനത്തിന് ഈ വിഷയം സമർപ്പിക്കപ്പെടേണ്ട കാലം പണ്ടേ അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെയാണ്എന്റെ എളിയ അഭിപ്രായം .

ദൈവമില്ലാ ആത്മാവില്ലാ പ്രാർത്ഥനയില്ലാ തുടങ്ങിയ ഇവരുടെ മുദ്രാവാക്യങ്ങൾ മതങ്ങളുടെയും സഭകളുടെയും മതിൽക്കെട്ടുകൾക്കുള്ളിൽ ദൈവാന്വേഷികളായി അലഞ്ഞു നടന്നു പരാജയപ്പെട്ടവരെ ആവേശംകൊള്ളിക്കുന്നുണ്ട്. തങ്ങളുടെ ജീവിത വേദനകളിൽ മരുന്നും ഭക്ഷണവും കുത്തി നിറച്ച കിറ്റുകളുമായി ദൈവംവന്നു വാതിലിൽ മുട്ടുമെന്നു പ്രതീക്ഷിച്ചിരുന്ന അലസന്മാരായ ഭാഗ്യാന്വേഷികൾക്ക് തെറ്റി. വിശന്നു പൊരിയുന്നതങ്ങൾക്ക് വേണ്ടി പപ്പടവും പായസ്സവുമുള്ള സമൃദ്ധമായ നോൺവെജ് ഊണ് ചോറ്റുപാത്രത്തിൽ നിറച്ച് നൂലിൽതൂക്കി തീൻ മേശയിൽ ഇറക്കിത്തരും എന്ന് കരുതിയവർക്കും നിരാശയായി.

കട്ടിലുമൂട്ട കടിക്കുമ്പോൾ ചുറ്റികയും പലകയുമായി വന്ന് മൂട്ടയെ പിടിച്ച് പലകയിൽ വച്ച് ചുറ്റികകൊണ്ട് അടിച്ചുകൊല്ലാത്ത ഒരു ദൈവത്തെ എന്തിന് ആരാധിക്കണം എന്ന സ്വതന്ത്ര – ( സോറി ) നവീന ചിന്തകരുടെചോദ്യത്തിന് മുന്നിൽ സാധാരണ ജനം തല താഴ്ത്തി നിൽക്കുമ്പോൾ സർവ്വ സംഹാരകനായ ശാസ്ത്രമാണ്പുതിയ ദൈവമെന്നും, ആ ദൈവം വാരിക്കോരി സമ്മാനിക്കുന്ന ആനുകൂല്യങ്ങളിൽ ആർത്തിപ്പണ്ടാരങ്ങൾക്ക്‌ആശ്വാസമുണ്ടെന്നും ഇവർ പ്രസംഗിക്കുമ്പോൾ ചക്ക മടലിൽ ആകർഷിക്കപ്പെടുന്ന അറവു കാളകളെപ്പോലെമനുഷ്യർ ഇവരുടെ പിറകേ കൂടുന്നു. കടൽത്തീരത്തെ മണൽത്തരികളെ തോൽപ്പിക്കുന്ന അംഗ ബലത്തോടെഇവരുടെ സംവാദ വേദികൾ നിറഞ്ഞു കവിയുന്നു.

ഇങ്ങിനെ വിലയിരുത്തുമ്പോൾ ദൈവത്തെ വിറ്റു കാശാക്കുന്ന സനാതന മതങ്ങളും ദൈവമില്ലായ്മയെ വിറ്റുകാശാക്കുന്ന നവീന ചിന്തകരും ഒരേ നാണയത്തിന്റെ വികൃതമായ രണ്ട് വശങ്ങൾ മാത്രമാണെന്ന്സത്യാന്വേഷികൾക്ക് അനായാസം കണ്ടെത്താവുന്നതാണ്. ദൈവമുണ്ടോ എന്ന ചോദ്യത്തെ പരിഹസിച്ച് ‘ ദൈവമുണ്ടു ‘ ( ഊണ് കഴിച്ചു ) എന്ന ബാലിശവും തറ നിലവാരത്തിലുള്ളതുമായ ഉത്തരം കൊണ്ട് ഒരു സ്വതന്ത്രചിന്താ പണ്ഡിതൻ തന്റെ ‘ തറാ പറാ ‘ നിലവാരം പുറത്തെടുക്കുന്നതും ഒരു ചാനൽ സ്‌ക്രീനിൽകാണുകയുണ്ടായി.

ദ്രവ്യവും ഊർജ്ജവും സമയവും ഒത്തു വന്നു സംഭവിച്ച ബിഗ്‌ബാംഗിലൂടെ ഉരുവായി എന്ന് പറയപ്പെടുന്ന ഈപ്രപഞ്ചം മാത്രമേ മനുഷ്യ ശാസ്ത്രത്തിന്റെ വിശാല വീക്ഷണങ്ങളിൽ വന്നു ചേർന്നിട്ടുള്ളു എന്നതിനാലാണല്ലോഇതിന് മുൻപോ ഇതിനപ്പുറമോ ഒന്നുമില്ല എന്ന നിലയിൽ ശാസ്ത്രം പ്രപഞ്ചോല്പത്തി അടയാളപ്പെടുത്തിയിട്ടുള്ളത്?

എങ്കിൽപ്പിന്നെ പ്രപഞ്ചത്തിന്റെ മൊത്ത വിസ്തീർണ്ണം തൊണ്ണൂറ്റി മൂന്ന് ബില്യൺ പ്രകാശ വർഷങ്ങളാണ് എന്ന്ശാസ്ത്രം പറയുന്നതിന്റെ അടിസ്ഥാനമെന്താണ് ? ഇത്രയൂം വലിപ്പത്തിലുള്ള ഒരു വൃത്തം വരയ്ക്കുന്നതായാൽ ആവൃത്തത്തിന്റെ ഉള്ളിൽ വരുന്നതല്ലേ പ്രപഞ്ചമാവുന്നുള്ളു ? വൃത്തമുണ്ടെങ്കിൽ വൃത്തത്തിന് പുറത്തുംസ്വാഭാവികമായും കുറേ ഇടങ്ങൾ ഉണ്ടാവുമല്ലോ ? – പ്രത്യേകിച്ചും പ്രപഞ്ച വസ്തുക്കളായ സെലസ്റ്റൽബോഡികൾ ഒരു ശതമാനം പോലും വരുന്നില്ലെന്നും ബാക്കിയുള്ള തൊണ്ണൂറ്റി ഒൻപതു ശതമാനത്തിലേറെയുംഇല്ലായ്മ എന്ന അവസ്ഥയിലാണെന്നും ശാസ്ത്രം തന്നെ കണ്ടെത്തിയിട്ടുള്ള നിലയ്ക്ക് ?

( അഞ്ചു മൈൽ വിസ്തീർണ്ണമുള്ള ഒരു പ്രതലത്തിൽ ഒരു സൗരയൂഥ സാമ്പിൾ നിർമ്മിക്കുകയാണെങ്കിൽ അതിൽഒത്തനടുക്ക് വച്ചിരിക്കുന്ന ഒരു ഫുട് ബോൾ സൂര്യനും അതിൽ നിന്ന് വ്യത്യസ്ത അകലങ്ങളിൽ വച്ചിട്ടുള്ള ഒരുകടുക് മണി ബുധനും, വൻ കടുക് ശുക്രനും ചെറുപയറ് ഭൂമിയും, ചെറിയ ചെറുപയറ് ചൊവ്വയും ഓറഞ്ച് വ്യാഴവുംചെറുനാരങ്ങ ശനിയും വലുതും ചെറുതുമായ നെല്ലിക്കകൾ യുറാനസും നെപ്റ്റ്യുനുമായി സങ്കല്പിക്കാവുന്നതാണ്. അഞ്ചു മൈലിൽ ബാക്കി വരുന്നത് മുഴുവനും ഇല്ലായ്മ തന്നെയാണ്. മൊത്തം പ്രപഞ്ചത്തിന്റെ അവസ്ഥയുംഏകദേശം ഇപ്രകാരം തന്നെ ആണെങ്കിലും ഈ വിടവുകൾ ശൂന്യം എന്ന അവസ്ഥയിൽ അല്ലെന്നും കോസ്മിക്രശ്മികളുടെ നിരന്തര പ്രവാഹത്തിലൂടെ അവയും സജീവമാണെന്നും 1984 ൽ ശാസ്ത്രം കണ്ടെത്തിസമ്മതിച്ചിട്ടുണ്ട്, )

അത് കൊണ്ട് തന്നെ നമ്മുടെ ശാസ്ത്രം പറയുന്ന പ്രപഞ്ചത്തിനു പുറത്തും പ്രപഞ്ച ഭാഗങ്ങൾ ഉണ്ടായിരിക്കണംഎന്ന ന്യായമായ കണ്ടെത്തലിൽ സത്യാന്വേഷികളായ ചില ശാസ്ത്രഞ്ജന്മാരോടൊപ്പം നമുക്കും എത്തിച്ചേരേണ്ടിവരുന്നു. ബിഗ്‌ബാംഗിലൂടെ വിവക്ഷിക്കപ്പെടുന്നത് ആ വലിയത്തിന്റെ ഒരു ചെറുത് മാത്രമാണെന്നും ബിഗ്‌ബാംഗ്എന്നത് നമ്മുടെ ശാസ്ത്രം കണ്ടെത്തിയ ഭാഗത്തിന് അവർ നൽകിയ പേരാണ് എന്നും നമുക്ക് സമ്മതിക്കേണ്ടിവരുന്നു. ബിഗ്‌ബാംഗ് ആണ് പ്രപഞ്ച കാരണമെന്ന് സ്ഥാപിക്കണം എന്നുണ്ടായിരുന്നെങ്കിൽ ഒരു കാരണ വശാലുംപ്രപഞ്ച വിസ്തീർണ്ണം എന്ന പേരിൽ ഒരു കണക്ക് നമ്മുടെ ശാസ്ത്രം പുറത്ത് വിടരുതായിരുന്നു ?

( ബിഗ്‌ബാംഗിലൂടെയാണ് പ്രപഞ്ചമുണ്ടായത് എന്ന് ശാസ്ത്രം നെഞ്ചത്തടിച്ചു കരഞ്ഞു പറയുമ്പോളും ചില പ്രമുഖസ്വതന്ത്ര ചിന്തകർ അത് സമ്മതിക്കുന്നില്ല. അതിനൊരു തുടക്കമില്ലെന്നും അത് ഉണ്ടായിരുന്നതാണ് എന്നുമാണ്‌അവരുടെ വാദം. ഒരു പോയിന്റിൽ നിന്ന് തുടങ്ങിയതാണ് എന്ന് സമ്മതിച്ചാൽ ആ തുടക്കത്തിന് ഒരു കാരണംഉണ്ടാവണമല്ലോ എന്നും, ആ കാരണത്തിന് ഒരു പ്രചോദനം ഉണ്ടാവണമല്ലോ എന്നും, അവിടെ ഫിറ്റാവാനിടയുള്ള ദൈവം എന്നൊരു പദം ആരെങ്കിലും ഉച്ചരിച്ചു പോയാൽ തങ്ങളുടെ തന്നെ അടപ്പിളകിപ്പോയാലോ എന്ന്ഭയന്നിട്ടാവണം അക്കൂട്ടരുടെ വായടപ്പിക്കാനായി ഈ മുൻ‌കൂർ ജാമ്യം എന്ന് കരുതുന്നു.)

ഇനി ഈ പ്രപഞ്ചത്തിന് ഒരു കാരണമുണ്ടോ എന്ന ചോദ്യം : കാരണമില്ലാതെ എന്തെങ്കിലും എവിടെയെങ്കിലുംഎന്നെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് ശാസ്ത്രത്തിന്റെ മുഖത്തു നോക്കിയുള്ള മറു ചോദ്യമാണ് അതിനുള്ളഉത്തരം. ഈ മറുചോദ്യത്തിനുള്ള ശാസ്ത്രത്തിന്റെ താൽക്കാലിക അയൺഡോമാണ് സിങ്കുലാരിറ്റി. ഒരുകാര്യത്തിന് പ്രാഥമികമായി ഒന്നോ അതിലധികമോ കാരണങ്ങൾ ഉണ്ടാവാം. ഈ കാരണങ്ങളെ ഒന്നൊന്നായിപിന്നോട്ട് പിന്നോട്ട് ചികഞ്ഞ് ചികഞ്ഞ് ചെല്ലുമ്പോൾ ഇനി ചികയാൻ ആവാത്ത ഒരവസ്ഥയിൽ നാം എത്തിച്ചേരും. ആ അവസ്ഥയെയാണ് ആ കാര്യത്തിന്റെ ആദ്യകാരണം എന്ന് നമ്മൾ വിളിക്കുന്നത്. പ്രപഞ്ചം എന്ന കാര്യത്തിന്റെകാരണങ്ങൾ ഇപ്രകാരം ചികഞ്ഞ് ചികഞ്ഞ് ചെല്ലുമ്പോൾ സ്വാഭാവികമായും അതിന്റെ ആദ്യ കാരണം എന്നഅവസ്ഥയിൽ അന്വേഷകൻ എത്തിച്ചേരും. ഈ അവസ്ഥയെയാണ് അന്വേഷകൻ അവനറിയാവുന്ന ഭാഷയിലെഅതിമനോഹരമായ ഒരു ശബ്ദം കൊണ്ട് അടയാളപ്പെടുത്തിയത്. നമുക്കറിയാവുന്ന ഭാഷയിലെ ഈ ശബ്ദംദൈവം എന്ന് ആയിരുന്നു എന്നേയുള്ളു !

ഇവിടെ വീണ്ടും എന്തായിരുന്നു ആദ്യ കാരണം എന്ന ഈ ദൈവം എന്ന ചോദ്യം വരുന്നു. ഈ ദൈവം ഒരുവ്യക്തിയാവണമെന്നും ആ വ്യക്തി കുള്ളൻ രാക്ഷസന്റെ കുറിയ വാതിലിനു പാകമാവുന്ന തരത്തിൽ നീളം വീതിനിശ്ചയിക്കപ്പെട്ട ഒന്നാവണമെന്നും, ഈ ദൈവം പുറത്തു നിന്ന് തള്ളി മറിച്ചിട്ടതാണ് പ്രപഞ്ചം എന്നും മുൻകൂട്ടിനിശ്ചയിച്ചു കൊണ്ടാണ് മതങ്ങളും സ്വതന്ത്ര ചിന്തകരും മത ഗ്രന്ഥങ്ങളുടെ പ്രാകൃത ഗലികളിൽ ദൈവത്തെഅന്വേഷിച്ചു നടന്നു പരാജയപ്പെടുന്നത്.

ഐൻസ്റ്റെയിൻ ഉൾപ്പടെയുള്ള ഭൗതിക ശാസ്ത്രജ്ഞന്മാർ പ്രപഞ്ച ഘടന എന്താണ് ഏതാണ് എന്ന്വിശദീകരിച്ചിട്ടുണ്ട്. അപ്രകാരം ആറ്റങ്ങൾ അഥവാ കണികകൾ എന്നറിയപ്പെടുന്ന പദാർത്ഥങ്ങളുടെ ഒരുസമാഹാരമാണ് പ്രപഞ്ചം. നമുക്കറിയുന്ന നമ്മുടെ പ്രപഞ്ചത്തെ കുറിച്ചാണെങ്കിൽ ഒരു പ്രോട്ടോണിനേക്കാൾചെറുതായിരുന്ന സിങ്കുലാരിറ്റി എന്ന പ്രതിഭാസത്തിന്റെ 1380 കോടി കൊല്ലങ്ങൾക്കു മുൻപ് ആരംഭിച്ച മഹാവികാസ പ്രക്രിയയുടെ വർത്തമാന വിസ്മയങ്ങളിലാണ് നമ്മളും നമ്മുടെ പ്രപഞ്ചവും ഇപ്പോൾ ഇവിടെ ഉള്ളത്.

ഈ പ്രപഞ്ചത്തിന്റെ ഏതൊരു ഭാഗവും എവിടെ നിന്ന് എടുത്തു പരിശോധിച്ചാലും പ്രപഞ്ച നിർമ്മാണത്തിന് കാരണമായിത്തീർന്ന അടിസ്ഥാന ആറ്റങ്ങളെ വേർതിരിച്ചെടുക്കാനാവും. പ്രപഞ്ച കഷണങ്ങളായ മനുഷ്യൻഉൾപ്പടെയുള്ള വസ്തുക്കളെയോ പ്രപഞ്ച ഭാഗങ്ങളായ നക്ഷത്രങ്ങൾ ഉൾപ്പടെയുള്ള വസ്തുക്കളെയോ ഇപ്രകാരംപരിശോധിച്ചിച്ചാൽ അവയിലെല്ലാം അടങ്ങിയിരിക്കുന്നത് പ്രപഞ്ചത്തിന്റെ സൂക്ഷ്മ ഘടകങ്ങളായ അടിസ്ഥാനആറ്റങ്ങൾ തന്നെ ആയിരുന്നു അഥവാ ആണ് എന്ന് കണ്ടെത്താവുന്നതാണ്.

പുല്ലും പുഴുവും കടലും കാറ്റും നക്ഷത്രങ്ങളും ഗാലക്സികളും ഉൾക്കൊള്ളുന്ന ഈ വൈവിധ്യം എങ്ങിനെ വന്നുഎന്നാണു ചോദ്യമെങ്കിൽ എവലൂഷൻ എന്ന് ശാസ്ത്രം വിശദീകരിക്കുന്ന പരിണാമ പ്രക്രിയയിലൂടെ കടന്നുവരുമ്പോൾ കൂടിച്ചേർന്ന ആറ്റങ്ങളിൽ സംഭവിച്ച അത്യതിശയകരമായ മാത്രാ വ്യത്യാസങ്ങളിലാണ് ഈവൈവിധ്യം നമുക്ക് അനുഭവിക്കാനായത് എന്ന് കാണാം. ഉദാഹരണമായി ജല ഗോളമായ ഭൂമിയിൽ സമൃദ്ധമായഈ ജലത്തിന് കാരണമായത് അടിസ്ഥാന ആറ്റങ്ങളിൽ ഉൾപ്പെട്ട ഹൈഡ്രജൻ / ഓക്സിജൻ ആറ്റങ്ങളുടെസംയോജനത്തിലൂടെയാണെങ്കിൽ ഇതേ ഹൈഡ്രജൻ ആറ്റം നൈട്രജനുമായി സംയോജിച്ച് ഹീലിയമായിത്തീർന്ന്സൂര്യനിൽ തീയും ചൂടുമായി നിർഭവിക്കുകയായിരുന്നുവല്ലോ ?.

ഇതെല്ലാം തികച്ചും യാദൃശ്ചികമായി എവലൂഷനിലൂടെ സംഭവിച്ചു എന്ന ശാസ്ത്ര വാദം നമുക്കും അംഗീകരിക്കാം. അങ്ങിനെ ഇതേ എവലൂഷനിലൂടെ പന്ത്രണ്ട് ഖനയടി പ്രപഞ്ച വസ്തുക്കളിൽ നിന്ന് രൂപപ്പെട്ട ഒരു പ്രപഞ്ചകഷണമാണല്ലോ നമ്മൾ ? എന്നാൽ നമുക്കറിയാവുന്ന നമ്മളിൽ മറ്റു പ്രപഞ്ച വസ്തുക്കളിൽ ഉള്ളത് പോലെലബോറട്ടറികളിൽ വേർ തിരിക്കാനാവുന്ന അടിസ്ഥാന ആറ്റങ്ങൾ ഉണ്ടായിരിക്കുമ്പോൾത്തന്നെ, ഈ അടിസ്ഥാനആറ്റങ്ങളിൽ നിന്ന് വിഭിന്നമായി ലബോറട്ടറി വിശകലനങ്ങൾക്കു വിധേയമാവാത്ത മറ്റൊന്നുള്ളത്നമുക്കറിയാമല്ലോ ? ഒരുപക്ഷെ നമുക്ക് മാത്രം അറിയാവുന്നതും നമ്മളെപ്പോലുള്ള മറ്റു ജീവികൾക്കുംഉണ്ടായിരിക്കും എന്നു സങ്കല്പിക്കാൻ മാത്രം സാധ്യമാവുന്നതുമായ ആ സാധനമാണ് നമ്മുടെ ബോസ്സ് എന്ന്വിളിക്കാവുന്ന നാം എന്ന ബോധാവസ്ഥ ?

നമ്മുടേതായ യാതൊരു പങ്കുമില്ലാതെ നമ്മളിൽ സ്ഥിതി ചെയ്തു കൊണ്ട് നമ്മളെ നിയന്ത്രിക്കുകയും നമുക്ക് നിലനിൽക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും , നമ്മുടെ പേര് പോലും എന്തെന്ന് നമ്മളെബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഈ സാധനത്തിനെ ഒന്ന് ലബോറട്ടറിയിലെത്തിച്ച് അതിനെയുംനിർമ്മിച്ചിട്ടുള്ളത് ഏതു തരം ആറ്റങ്ങൾ കൊണ്ടാണ് എന്നൊന്നറിയുവാൻ വലിയ ആഗ്രഹം ശാസ്ത്രത്തെപ്പോലെഎനിക്കുമുണ്ട്. നടക്കില്ല. അത് രൂപപ്പെട്ടിട്ടുള്ളത് ശാസ്ത്രീയമായ എവലൂഷനിലൂടെ ആയിരിക്കില്ലെന്നുംലബോറട്ടറി പരിശോധനകൾക്കു വിധേയമാക്കാനാവാത്ത വിധം ഒരു വസ്തുവല്ലാത്ത പ്രതിഭാസമാണെന്നും എന്നാൽ എന്നെ ഞാനാക്കുന്ന എന്റെ ബോസ് ആയതിനാൽ അതില്ലാതെ എനിക്ക് നിലനില്പില്ലെന്നും അത്ഇപ്പോൾ വിട്ടു പോയാൽ ഈ എഴുത്തിന്റെ ബാക്കി ഭാഗം പൂർത്തിയാക്കാൻ പോലുമാവാതെ ഞാനെന്ന ഞാൻഞാനല്ലാതെ ആറ്റങ്ങളുടെ ഒരു ഭാണ്ഡക്കെട്ട് മാത്രമായി പരിണമിക്കും എന്നും ( അതെന്നിൽ ഉള്ളത് കൊണ്ട്മാത്രം ) ഇപ്പോൾ ഞാൻ മനസ്സിലാക്കുമ്പോൾ അതിനോട് എനിക്ക് അടുപ്പം തോന്നുന്നു ! സ്നേഹം തോന്നുന്നു ! ബഹുമാനം തോന്നുന്നു !

ആത്മാവ് എന്നോ ബോധാവസ്ഥ എന്നോ ജീവൻ എന്നോ മനസ്സ് എന്നോ ഒക്കെ അടയാളപ്പെടുത്താവുന്ന ഈപ്രതിഭാസം എന്നിലുണ്ട് എന്ന് എനിക്കറിയാവുന്നതു പോലെ നിങ്ങളിലുണ്ട് എന്ന് നിങ്ങൾക്കുംഅറിയാവുന്നതാണല്ലോ ? അടിസ്ഥാന ആറ്റങ്ങൾ കൊണ്ട് രൂപപ്പെട്ട എന്നിലും നിങ്ങളിലും ഇവിടെ ഇതുണ്ട്എന്നത് സത്യമായിക്കുന്നു എന്നതിനാൽ ഇതേ അടിസ്ഥാന ആറ്റങ്ങൾ കൊണ്ട് ഇവിടെയും അവിടെയുംഎവിടെയും രൂപപ്പെട്ടതും രൂപപ്പെടുന്നതും രൂപപ്പെടാനിരിക്കുന്നതുമായ എല്ലാറ്റിലും ഇതുണ്ടായിരിക്കണമല്ലോ ? ഭൂമിയെന്ന ഈ നക്ഷത്രപ്പാറയിലെ പന്ത്രണ്ട് ഖനയടി വരുന്ന ഞാനെന്ന നക്ഷത്ര പിണ്ഡത്തിൽ എനിക്ക്ബോധ്യപ്പെടുന്ന സത്യമായി ഇതുണ്ടായിരിക്കുമ്പോൾ എന്റെ വലിയ വലിയ കാർബൺ കോപ്പികളായ ഭൂമിയിലുംസൂര്യനിലും താരാപഥങ്ങളിലും ഗാലക്സികളിലും ഇവയുടെയെല്ലാം സർവ്വ സമാഹാരമായ പ്രപഞ്ചത്തിലുംഇതുണ്ടായിരക്കണമല്ലോ – അതല്ലേ യുക്തി സഹമായ സത്യം ? ഏതെങ്കിലും ഒരു പാവത്താൻ ആപ്രതിഭാസത്തിനെ ദൈവമെന്നു വിളിച്ചു പോയെങ്കിൽ സ്വതന്ത്ര ( നവ ) ചിന്തകർ അവരോടു ക്ഷെമി – ക്ഷമിക്കില്ലേ?

കട്ടില് മൂട്ടയെ പിടിച്ച്‌ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു തള്ളി നമ്മുടെ സുഖ സുഷുപ്തി ഉറപ്പു വരുത്താത്തദൈവത്തിനെ എന്തിന് ആരാധിക്കണം എന്ന സ്വതന്ത്ര ചിന്തകരുടെ ചോദ്യം അവരെ സംബന്ധിച്ചിടത്തോളംപ്രസക്തമായിരിക്കാം. അനന്ത വിസ്തൃതമായ ഈ മഹാ പ്രപഞ്ചത്തിലെ എവിടെ എന്ന് പോലും ഉറപ്പില്ലാത്തഏതോ ഒരരികിൽ നൂറു ബില്യൺ മുതൽ രണ്ട് ട്രില്യൺ വരെയെന്ന്‌ ഒരിടത്തും അളവുകൾക്കതീതമെന്ന്(infinity ) മറ്റൊരിടത്തും ശാസ്ത്രം തന്നെ അടയാളപ്പെടുത്തിയിട്ടുള്ള നക്ഷത്ര പടലങ്ങൾക്കിടയിൽ ( ഗാലക്സികൾ ) എവിടെയോ ഒരു കുഞ്ഞു സൂര്യന്റെ കുഞ്ഞാശ്രിതനായി അയാളോടൊപ്പം പ്രപഞ്ചം മുഴുവൻകറങ്ങുന്ന ഭൂമിയെന്ന ഈ നക്ഷത്രപാറയിലെ ഒരു പൊടി പോലെ, മണ്ണിൽ നിന്ന് വന്ന് മണ്ണ് തിന്നു വളർന്ന്മണ്ണിലേക്ക് മടങ്ങുന്ന ഈ രണ്ടുകാലൻ ജീവിയുടെ ഒരു സ്തോത്രമോ പത്തു പൈസയോ കിട്ടിയിട്ട് വേണ്ടപ്രപഞ്ചാത്മാവായി വർത്തിക്കുന്ന ദൈവത്തിനു കോരിത്തരിക്കാൻ എന്ന് അത് മനസ്സിലാവാത്തകോന്തന്മാരോടൊപ്പം സ്വതന്ത്ര ചിന്താ കോന്തന്മാരും മനസ്സിലാക്കേണ്ടതുണ്ട്.

എന്നാൽ എന്റേതായ യാതൊരു പങ്കുമില്ലാതെ മഴവില്ലും മനുഷ്യ മോഹങ്ങളും വിരിഞ്ഞിറങ്ങുന്ന ഈ മനോഹരഭൂമിയിൽ മഞ്ഞിന്റെ മസ്ലിൻ പുതപ്പും മഞ്ഞക്കിളിയുടെ സംഗീതവും കൊണ്ട് എന്നെ താരാട്ടുന്ന ഈ ജീവിതവും അനവദ്യ സുന്ദരങ്ങളായ അതിന്റെ അനുഭൂതികളുടെ ആസ്വാദന സാധ്യതകളും എനിക്ക് സമ്മാനിച്ച അടിസ്ഥാനസംവിധാനങ്ങളോട് എനിക്ക് നന്ദിയുണ്ട്, പ്രതിബദ്ധതയുണ്ട്, കടപ്പാടുണ്ട്, അതുകൊണ്ടു തന്നെആരാധനയുമുണ്ട്.

ഈ ആരാധനാ വ്യഗ്രത പ്രകടിപ്പിക്കാൻ മനുഷ്യ വംശ ചരിത്രത്തിന്റെ വിശാല സന്ധികളിൽ എവിടെയും അവൻശ്രമിച്ചിരുന്നതായി അവന്റെ ശേഷിപ്പുകൾ നമ്മോടു പറയുന്നു. അന്നന്നപ്പം തേടി അനന്തമായ കാട്ടിൽ അലഞ്ഞുതിരിയുമ്പോൾ അപ്രതീരക്ഷിതമായി അക്രമിക്കാനെത്തിയ ആനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ടോടി അടുത്തുകണ്ട പാറയിൽ കയറി അഭയം കിട്ടിയപ്പോൾ ആ കല്ലിനെ അവൻ ആരാധിച്ചു തുടങ്ങി. കാട്ടിലെ കല്ലുരുട്ടി മഴയിൽനിന്നും അസഹനീയമായ അതി ശൈത്യത്തിൽ നിന്നും അവനെ സംരക്ഷിച്ച പാറപ്പൊത്തിനെ, തുടുത്ത മധുരഫലങ്ങൾ പൊഴിച്ച് സമ്മാനിച്ച വന്മരത്തിനെ, വിയർത്തൊലിക്കുമ്പോൾ കുളിരണിയിച്ച് ആശ്വസിപ്പിച്ചകുളിരരുവിയെ, ഭയപ്പെടുത്തിയ കൊടുങ്കാറ്റിനെ തീജ്വാലകളെ ഒക്കെ അവനെപ്രതി അവൻ ആരാധിച്ചു പോയി.

പതിനായിരം വർഷങ്ങൾക്ക് മുൻപ് കൃഷി ആരംഭിച്ചപ്പോൾ അവനും അവനെപ്പോലുള്ളവർക്കും ഒരിടത്തുതാമസിക്കേണ്ടി വന്നു. അകലെയുള്ള ആരാധനാ മൂർത്തികളെ അവിടെപ്പോയി ആരാശിക്കുവാൻ ആകാത്തവിധം അവൻ അകന്നു പോയി. അത് കൊണ്ട് തന്നെ അത്തരം മൂർത്തികളെ അടുത്തു പ്രതിഷ്ഠിക്കുവാൻ അവൻനിർബന്ധിതനായി. അവനിൽ നിന്ന് പുറപ്പെട്ട നന്ദിയാണ് ഈ ആരാധനയായി പരിണമിച്ചത് എന്നതിനാൽസമാന മനസ്ക്കരുടെ ഒരു കൂട്ടായ്മയായി അത് വളർന്നു. കൃഷിക്കു വേണ്ടി കൂടുതൽ സമയം ചെലവഴിക്കേണ്ടിവന്നപ്പോൾ അവനു വേണ്ടിയുള്ള ആരാധനകൾ അർപ്പിക്കാൻ മറ്റു ചിലരെ ഏർപ്പാടാക്കി. പൗരോഹിത്യംഅങ്ങിനെ നിലവിൽ വന്നു. അവനു കിട്ടിയ കാർഷിക വിഭവങ്ങളുടെ പങ്ക് അവൻ അവർക്കു നൽകി. ഗോത്രസംസ്ക്കാരത്തിന്റെ കുതിരക്കുളമ്പടികൾ അവിടെ നിന്നും ആരംഭിക്കുകയായി.

കാലം ഒഴുകുകയായിരുന്നു. ബുദ്ധിയുടെയും വ്യവച്ഛേദന ദർശനങ്ങളുടെയും പിൻബലത്തോടെ സാംസ്ക്കാരിക സമ്പന്നതകളുടെ പുത്തൻ മേച്ചിൽപ്പുറങ്ങൾ കീഴടക്കിയ മനുഷ്യന്റെ ചരിത്രം ഒരു തുടർക്കഥയായി തുടരുമ്പോളും തള്ളേണ്ടതും കൊള്ളേണ്ടതുമായി ഇനിയും എത്രയോ ഇടങ്ങൾ ! ശാസ്ത്ര സാങ്കേതിക ഇടങ്ങൾ, ജാതി മതഗലികൾ, സാംസ്ക്കാരിക മുന്നേറ്റങ്ങൾ, ഇങ്ങേയറ്റം മതങ്ങളും സ്വതന്ത്ര ചിന്തകരും വരെ തിരുത്തലുകൾക്ക്വിധേയരായി കൂടുതൽ നന്മയുടെ പ്രകാശം ചൊരിയേണ്ടതുണ്ട്. കാലം അതിനായി കാതോർത്തുനിൽക്കുകയാണിവിടെ !

മനുഷ്യാവസ്ഥയെ ഗുണപരമായി പരിണമിപ്പിക്കുന്നതിൽ ശാസ്ത്രം വഹിച്ച വലിയ പങ്ക് മനുഷ്യ രാശിഅംഗീകരിക്കണം. അതോടൊപ്പം ഏതൊരുവന്റെയും സ്വപ്നങ്ങളുടെ കുഞ്ഞു കൂട്ടിൽ അമ്മമാറിൽ മുഖംചേർത്തുറങ്ങുന്ന പിഞ്ചോമനയുടെ നെഞ്ചിലേക്ക് ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും എങ്ങു നിന്നോ ചീറിപ്പാഞ്ഞുവരുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസ്സൈലിലെ ആണവത്തലപ്പു പൊട്ടിച്ചിതറുമ്പോൾ ബാഷ്പീകരിക്കപ്പെട്ടുപോകുന്ന മനുഷ്യ വേദനകളുടെ നരകത്തീ സൃഷ്ടിച്ചതും ശാസ്ത്രം തന്നെയാണ് എന്നത് നമ്മളെയും ലജ്ജിപ്പിക്കേണ്ടതുണ്ട് ?

ഞാൻ വന്ന പ്രപഞ്ചത്തിലും ഞാനെന്ന പ്രപഞ്ചത്തിലും ദൃശ്യ ഭാവമായി സ്ഥൂലവും അദൃശ്യ ഭാവമായി ( ശക്തിയായി ) സൂക്ഷ്മവും സമന്വയിച്ചു പ്രവൃത്തിക്കുന്നുണ്ടെങ്കിൽ പ്രപഞ്ചം സത്യമായിരിക്കുന്നത് പോലെദൈവവും സത്യമാകുന്നു. നിന്നിൽത്തന്നെ നീയായും എല്ലാറ്റിലും എല്ലാമായും സജീവമായിരിക്കുന്ന ഈദൈവത്തെ പള്ളിക്കുരിശുകളിലും കൽ വിഗ്രഹങ്ങളിലും അന്വേഷിച്ചു നടക്കുന്ന മത കാളകളും ശാസ്ത്രസംജ്ഞകളുടെ എഴുതാപ്പുറങ്ങളിൽ കണ്ടെത്താനാവാതെ ഇല്ല ഇല്ല എന്ന് മുക്രയിടുന്ന സ്വതന്ത്ര ചിന്തകരും ഒരുപോലെ സത്യ നിഷേധികളായ കള്ളക്കാപാലികരാകുന്നു.

മതങ്ങൾ മനുഷ്യ സൃഷ്ടികളും മത ഗ്രന്ഥങ്ങൾ മനുഷ്യ നിർമ്മിതങ്ങളും ആണെന്ന് കണ്ടെത്തിക്കഴിഞ്ഞ ഒരുലോകത്ത് ഇനിയും മതങ്ങളുടെ താക്കോൽ ദ്വാരത്തിലൂടെ ഒളിഞ്ഞു നോക്കി ദൈവത്തെ കണ്ടില്ലെന്ന് വിലപിക്കുന്ന സ്വതന്ത്ര ചിന്തകരുടെ നയം ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതേയല്ല. ഒരു സോഷ്യൽ ക്ലബ്ബ്എന്ന നിലയിൽ മതങ്ങളിൽ സുഖം കണ്ടെത്തുന്നവർ അത് ചെയ്യട്ടെ. സർക്കാർ/ ദേവസ്വം ജീവനക്കാർകത്തിക്കുന്ന കർപ്പൂര വിളക്ക് കണ്ട് അത് ദൈവം ചെയ്യുന്നതാണെന്ന് കരുതി ആശ്വസിക്കുന്നവർ അത് ചെയ്യട്ടെ. അവരെ തിരുത്താൻ പോയി അടി മേടിക്കുന്നതിലും എത്രയോ ഭേദമാണ് അവരെക്കൂടി ചേർത്തു നിർത്താൻസാധിക്കുന്ന കർമ്മ പരിപാടികൾ.

അതി മനോഹരമായ ഈ പ്രപഞ്ച വിസ്മയം കാണാനാകാതെ പോകുന്ന പരിപൂർണ്ണ അന്ധന്മാർക്ക് സ്വതന്ത്രചിന്തകൻ അവന്റെ ഒരു കണ്ണ് കൊടുത്ത് തുല്യനാക്കി ആധുനിക ജനാധിപത്യ ബോധം നടപ്പിലാക്കട്ടെ ? തങ്ങളുടേതായ കുറ്റം കൊണ്ടല്ലാതെ ശരീര സൗന്ദര്യം ലഭിക്കാതെ പോയ യുവതികൾക്ക് ആശ്വാസമായി സ്വതന്ത്രചിന്തകരായ യുവ കോമളന്മാർ അവരെ വിവാഹം കഴിക്കട്ടെ. അംഗ പരിമിതരായി ആരാലും അവഗണിക്കപ്പെട്ടുപോകുന്നവരെ തങ്ങളുടെ പുത്ര വധുക്കളോ വരന്മാരോ ആയി സ്വതന്ത്ര ചിന്തകനായ മാതാ പിതാക്കൾസ്വീകരിക്കട്ടെ.

ഇതൊന്നും നടപ്പിലാക്കാൻ ആവില്ലെങ്കിൽ സ്വന്തം മനസ്സിൽ പ്രതിഷ്ഠിച്ച ദൈവ സങ്കൽപ്പത്തിൽ ആശാസം തേടി അല്ലലില്ലാതെ മുന്നോട്ടു പോകുന്നവനെ വെറുതേ വിടുക. ആയിരക്കാക്കിനു വർഷങ്ങളായി ഒരു രാജ്യത്തെമുഴുവൻ ജനതയുടെയും ആത്മാവിനും ശരീരത്തിനും ആനന്ദകരമായ അനുഭവം സമ്മാനിച്ചിട്ടുള്ളആയുർവേദത്തെ ആക്ഷേപിക്കാതിരിക്കുക. ദൈവമില്ല ആത്മാവില്ല പ്രാർത്ഥനയില്ല സ്വർഗ്ഗമില്ല എന്നൊക്കെ തട്ടിവിടുന്നതിനു മുൻപ് ഇതിന്റെയെല്ലാം പിന്നിൽ സജീവമായിരിക്കുന്ന ദാർശനിക തലങ്ങളെ കുറിച്ച് സാമാന്യബുദ്ധി ഉപയോഗിച്ചെങ്കിലും ഒന്ന് വിലയിരുത്തുക.

നിസ്സാരനും നിസ്സഹായനും നിരാവലംബനുമായി രോഗങ്ങളും മരണങ്ങളും ജീവിത വേദനകളുമായി നിരന്തര സാഹചര്യങ്ങളോട് മല്ലടിക്കുന്ന മനുഷ്യന്‌ അവന്റെ മനസ്സിൽ അവൻ തന്നെ രൂപപ്പെടുത്തിയിട്ടുള്ള രക്ഷാകവചമാണ് ദൈവ സങ്കല്പം. സുരക്ഷിത ബോധത്തിന്റെ അഴിക്കൂടുകളിൽ അവനു ഗുണപരമായി അവൻരൂപപ്പെടുത്തിയിട്ടുള്ള ഇവിടെ തല ചായ്ച്ചുറങ്ങി ആശ്വസിക്കുന്ന അവനു നൽകാൻ ഇതിനേക്കാൾ ഭേദപ്പെട്ടഎന്താണ് സ്വതന്ത്ര ചിന്തകർക്ക് മുന്നോട്ടു വയ്ക്കാനുള്ളത് ?

ശാസ്ത്ര ദൈവം സമ്മാനിച്ച ആധുനിക വൈദ്യം കയ്യൊഴിഞ്ഞ എത്രയോ മനുഷ്യരെ ആയുർവേദംജീവിതത്തിലേക്ക് തിരിച്ചു നടത്തിയിരിക്കുന്നു ! ഒരു പക്ഷേ സർവ്വ രോഗങ്ങളുടെയും മൂല കാരണമാണെന്ന്കണ്ടെത്തിയിട്ടുള്ള മനസ്സിന്റെ താളപ്പിഴകളെ പ്രകൃതി വസ്തുക്കളും ചിട്ടകളും പഥ്യങ്ങളും ആഹാരനിയന്ത്രണങ്ങളും കൊണ്ട് പൂർവാവസ്ഥയിൽ എത്തിക്കുന്നതാകാം. രോഗിക്ക് സ്വതന്ത്ര ചിന്താ ക്വിസ്സിന്ഉത്തരമെഴുതാൻ നേരമില്ല. അവന് ആശ്വാസമുണ്ട്, അത് മതി.

ദൈവമില്ല, ആത്മാവില്ല, പ്രാർത്ഥനയില്ല, സ്വർഗ്ഗമില്ല . നിനക്ക് വേണ്ടെങ്കിൽ വേണ്ട. എനിക്ക് വേണമെങ്കിൽ അത്വേണ്ടാന്ന് പറയുവാൻ നീയാര് ? അത് കൊണ്ടൊക്കെ എനിക്ക് ലഭ്യമാവുന്ന ആത്മ സുഖത്തിന്റെഅനുഭൂതികൾക്ക് പകരം വയ്ക്കാൻ നിന്റെ കയ്യിൽ എന്തുണ്ട് സ്വതന്ത്ര ചിന്തകാ ? പിന്നെ സ്വർഗ്ഗം ? എന്നെപ്പോലുള്ള ഒരുവനെ തട്ടിയിട്ട് കരഗതമാവുന്ന എഴുപത്തി രണ്ടു ഹൂറികളുടെ നൂറ്റി നാൽപ്പത്തി നാല് കോപ്പമുലകൾ എനിക്ക് വേണ്ട. എന്റെ എല്ലാവിധ പരിമിതികളുടെയും ഈ കുഞ്ഞു കൂട്ടിൽ മൂർത്ത മുൾ മുനകളുടെഇടയിൽ വിരിഞ്ഞു വരുന്ന ഈ മൃദു ദളങ്ങളുടെ അതി മാർദ്ദവങ്ങളായ അപൂർവ വശ്യ മനോഹാരിത – അത് മതി. അവിടെ ഞാൻ സംതൃപ്തനാണ് ! അതെന്റെ ആനന്ദമാണ് ! അതെന്റെ സ്വർഗ്ഗമാണ് ! ഇവിടെ എന്റെ ചിന്തകൾപരിപൂർണ്ണ സ്വതന്ത്രമാകുന്നു ! അതെനിക്ക് സമ്മാനിച്ച ആയിരമായിരം അപൂർവ സാഹചര്യങ്ങൾക്ക്ആയിരമായിരം നന്ദിപ്പൂക്കൾ !

Print Friendly, PDF & Email

Leave a Comment

More News