ഷാർജ: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മർകസു സഖാഫത്തി സുന്നിയ്യക്ക് കീഴിൽ ഷാർജയുടെ ഹൃദയ ഭാഗത്ത് ഖാസിമിയ്യയിൽ ആരംഭിച്ച ബഹുമുഖ ട്രെയിനിങ് സെന്റർ ഷാർജ മർകസ് – ദ ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. നാലായിരം സ്‌ക്വയർ ഫീറ്റിൽ വിശാലമായ സൗകര്യത്തോടെ ആരംഭിച്ച വിഭ്യാഭ്യാസ-നൈപുണി കേന്ദ്രത്തിൽ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പെടെ ബഹുഭാഷാ പരിശീലനങ്ങൾ, സയൻസ്, മാത്‍സ്, ഐ. ടി, ഖുർആൻ, ഇസ്‌ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലെ അക്കാഡമിക് സപ്പോർട്ട് & ട്യൂഷൻ എന്നീ സൗകര്യങ്ങളാണ് സംവിധാനിച്ചിട്ടുള്ളത്. കൂടാതെ പ്രൊഫെഷണൽ കോച്ചിങ്, വിവിധ വിഷയങ്ങളിലെ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ, യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകൾ തുടങ്ങിയ വിവിധ പഠന സംവിധാനങ്ങളും സെന്ററിന് കീഴിൽ തയ്യാറാക്കിവരുന്നുണ്ട്.
ചടങ്ങിൽ സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഉസ്മാൻ സഖാഫി തിരുവത്ര, സി.പി. ഉബൈദുല്ല സഖാഫി, മദനീയം അബ്ദുൽ ലത്വീഫ് സഖാഫി, കബീർ മാസ്റ്റർ, മൂസ കിണാശ്ശേരി, സകരിയ്യ ഇർഫാനി, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, മർസൂഖ് സഅദി, മർകസ്, ഐ. സി. എഫ്, ആർ. എസ്. സി, മർകസ് അലുംനി, പ്രിസം ഫൗണ്ടേഷൻ സാരഥികൾ സംബന്ധിച്ചു. മുജീബ് നൂറാനി സ്വാഗതവും ഷാർജ മർകസ് മാനേജർ ശാഫി നൂറാനി നന്ദിയും പറഞ്ഞു. ഷാർജ മർകസിന്റെ സേവനങ്ങളും അഡ്മിഷൻ സംബന്ധിയായ വിവരങ്ങളും അറിയുന്നതിന് 0547957296,0558600813 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.