ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയ് മലയാളി അസ്സോസിയേഷന്റെ 2025-26-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുവാനുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ ആരംഭിച്ചു. മുന്‍ പ്രസിഡന്റുമാരായ സാം ജോര്‍ജ്, ജോര്‍ജ് പണിക്കര്‍, സിബു മാത്യു കുളങ്ങര എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയോഗിച്ചു.
ഭാരവാഹികളായി മത്സരിക്കാന്‍ താല്പര്യമുള്ളവര്‍ തങ്ങളുടെ നാമനിര്‍ദേശ പത്രിക ഒക്ടോബര്‍ 30-ാം തീയതിക്കു മുമ്പായി സമര്‍പ്പിച്ചിരിക്കണം. പിന്‍വലിക്കാനുള്ള തീയതി നവംബര്‍ 11 ആണ്. സൂക്ഷ്മ പരിശോധനകള്‍ നവംബര്‍ 9-ാം തീയതി വരെയാണ്.
കുടിശ്ശിഖയുള്ള സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ കുടിശ്ശിഖ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പായി കൊടുത്തു തീര്‍ക്കേണ്ടതാണ്. നവംബര്‍ 22-ന് ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
മത്സരാര്‍ത്ഥികള്‍ തങ്ങളുടെ നാമനിര്‍ദേശ പത്രികകള്‍ തപാലിലോ, ഇ-മെയില്‍ (sibumk@hotmail.com) മുഖേനയോ മുഖ്യതെരഞ്ഞെടുപ്പ് ചുമതലയുള്ള സിബു മാത്യുവിന് അയച്ചിരിക്കണം. നാമനിര്‍ദേശ പത്രികകളും മറ്റ് അനുബന്ധ വിവരങ്ങളും ഐ.എം.എ വാട്സാപ് ഗ്രൂപ്പില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റ് നിര്‍ദേശങ്ങള്‍ക്കും ബന്ധപ്പെടുക: സിബു മാത്യു കുളങ്ങര 224 425 3625.