സന്നദ്ധ പ്രവർത്തകൻ കമൽ മുഹമ്മദിന് അന്തർദേശീയ സാഹിത്യ അംഗീകാരം

സന്നദ്ധ പ്രവർത്തകനും എഴുത്തുകാരനും ആയ കമൽ മുഹമ്മദിന് അന്തർദേശീയ അംഗീകാരം. അദ്ദേഹത്തെ ഏറ്റവും മികച്ച 10 ഇംഗ്ലീഷ് എഴുത്തുകാരായി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുകയാണ്. കണ്ണൂർ സ്വദേശിയായ കമലിന്റെ ആദ്യ പുസ്തകമാണ് ഡേറിങ് പ്രിൻസ്. വിദേശികൾ അടക്കം മുന്നൂറിൽ പരം എഴുത്തുകാരിൽ നിന്നാണ് കമൽ മുഹമ്മദ്‌ ആദ്യ പത്തിൽ ഇടം നേടിയത്.

കണ്ണൂർ സ്വദേശിയായ കമൽ മുഹമ്മദ്‌ മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനും ആണ്. 2015-ൽ യമനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഉള്ള ഓപ്പറേഷൻ റാഹത്തിൽ പ്രധാനപ്പെട്ട പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. പ്രമുഖ എഴുത്തുകാരൻ റോബിൻ ശർമ്മയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 2025-ലെ സാഹിത്യ സ്പർശ് അവാർഡിനും അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എ. ഐ.സി.എച്ച്.എൽ.എസ് ചെയർമാനും നാഷണൽ കൌൺസിൽ ഫോർ ന്യൂസ്‌ ബ്രോഡ്കാസ്റ്റിംഗിന്റെ ഡെപ്യൂട്ടി ഡയറക്ടറും കൂടിയാണ്.

2022-ൽ അമ്മുകെയർ സർട്ടിഫിക്കറ്റ് ഓഫ് ഓണർ, 2023-ൽ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ആൾ ഇന്ത്യ ഹ്യൂമൻ റൈറ്സ് സോഷ്യൽ ജസ്റ്റിസ്‌ ആൻഡ് ലിബർറ്റീസ് അവാർഡ്, 2024-ലെ ദാദാ സാഹബ് ഫാൽക്കെ അന്താരാഷ്ട്ര പുരസ്‌കാരം, 2024-ലെ ജെ.സി.ഐ സന്നദ്ധപ്രവർത്തക അവാർഡ്, 2024- ലെ നാഷണൽ കൾച്ചർ ആൻഡ് ഫിലിം സെന്റർ നേപ്പാൾ നൽകുന്ന മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയുടെ മലയാളം പതിപ്പ് ഒലീവ് ബുക്സിലൂടെ ഉടനെ പുറത്തിറങ്ങും.

Print Friendly, PDF & Email

Leave a Comment

More News