ജോർജിയ, നോർത്ത് കരോലിന തുടങ്ങിയ സ്വിംഗ് സംസ്ഥാനങ്ങളിൽ റിക്കാർഡ് ഏർലി വോട്ടിംഗ്

ജോർജിയ:നവംബര് 5  നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് ആരംഭിച്ച ഏർലി വോട്ടിംഗ്  റെക്കോർഡുകൾ തകർത്തു മുന്നേറുന്നു .മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രോത്സാഹനത്തോടെ, കൂടുതൽ റിപ്പബ്ലിക്കൻമാർ നേരത്തെ തന്നെ വോട്ട് ചെയ്യുന്നു, ഇത് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. ഏകദേശം 19 ദശലക്ഷം വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്

ജോർജിയ, നോർത്ത് കരോലിന തുടങ്ങിയ സ്വിംഗ് സംസ്ഥാനങ്ങളിൽ ആദ്യകാല പോളിംഗ് റെക്കോർഡുകൾ തകർക്കുകയാണ്.വൈസ് പ്രസിഡൻറ് കമലാ ഹാരിസിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നവരേക്കാൾ നേരത്തെ വോട്ട് രേഖപ്പെടുത്തുന്നത് തങ്ങളുടെ  വോട്ടർമാരാണെന്നാണ് അതിൻ്റെ ഡാറ്റ കാണിക്കുന്നതെന്ന് ട്രംപിൻ്റെ പ്രചാരണത്തിൻ്റെ പൊളിറ്റിക്കൽ ഡയറക്ടർ ജെയിംസ് ബ്ലെയർ പറഞ്ഞു.

ടെക്സസ്  ഡാളസ് കൗണ്ടിയിലെ പോളിംഗ് ബൂത്തുകൾക്ക് മുൻപിൽ രണ്ടാം ദിനം രാവിലെ മുതൽ തന്നെ വോട്ടർമാരുടെ  നീണ്ട നിര രൂപപ്പെട്ടിരുന്നു.റിപ്പബ്ലിക്കൻ ഉരുക്കു കോട്ടയായ ടെക്സാസ്  സംസ്ഥാനത്തു  ഗവർണ്ണർ ഗ്രെഗ് എ ബോട്ടിന്റെ നേത്ര്വത്വത്തിൽ അതിശക്തമായ പ്രവർത്തനമാണ് നടത്തിവരുന്നത്

Print Friendly, PDF & Email

Leave a Comment

More News