ഇടതുപക്ഷം ഇസ്‍ലാമോഫോബിയയുടെ മൊത്തക്കച്ചവടക്കാരാവുന്നു: ശിഹാബ് ​പൂക്കോട്ടൂർ

ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സംസാരിക്കുന്നു

എറണാകുളം: ഇടതുപക്ഷം ഇസ്‍ലാമോഫോബിയയുടെ മൊത്തക്കച്ചവടക്കാരാവുകയാണെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച ‘ഇടത് ഭരണത്തിലെ മുസ്‍ലിം: ഇസ്‍ലാമോഫോബിയ ഓഡിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് പൊതുവിലും ഇന്ത്യയിലെ സവിശേഷ സാഹചര്യത്തിലും നിലനിൽക്കുന്ന മുസ്‍ലിം വിരുദ്ധ പൊതുബോധത്തിന്റെ ഗുണഭോക്തമാവാകാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം ആത്യന്തികമായി സംഘ്പരിവാറിന് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി അധ്യക്ഷത വഹിച്ചു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ദേ​ശീ​യ വൈസ് പ്രസിഡണ്ട് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം, മുസ്‍ലിം യൂത്ത്‍ ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാന്‍, ചി​ന്ത​ക​നും സാമൂഹ്യ പ്രവർത്തകനുമായ സ​ണ്ണി എം ​ക​പി​ക്കാ​ട്, ഡി.​സി.​സി എ​റ​ണാ​കു​ളം ജില്ലാ ജനറൽ സെക്രട്ടറി ഡോ. ​ജി​ന്‍റോ ജോ​ണ്‍, ചി​ന്ത​ക​ൻ, എ​ഴു​ത്തു​കാ​ര​നുമായ സു​ദേ​ഷ് എം ​ര​ഘു, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി ​ടി സു​ഹൈ​ബ്, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ് മ​മ്പാ​ട് എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.പി. സാലിഹ് സ്വഗതവും സിറ്റി പ്രസിഡന്റ് അനീഷ് മുല്ലശ്ശേരി നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News